COVID സ്ഥിരീകരിച്ച ഗായിക കനിക കപൂറിന്റെ ആഡംബര പാര്‍ട്ടിയില്‍ BJP നേതാവ് വസുന്ധര രാജെയും...!! ഉന്നതര്‍ ആശങ്കയില്‍....
ഗായിക കനിക കപൂറിന് COVID 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഉന്നതര്‍ ആശങ്കയില്‍...
ന്യൂഡല്‍ഹി: ഗായിക കനിക കപൂറിന് COVID 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഉന്നതര്‍ ആശങ്കയില്‍...
കഴിഞ്ഞ 15 നാണ് ഗായിക കനിക കപൂര്‍ ലണ്ടനില്‍ നിന്നും എത്തിയത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അവര്‍ തന്‍റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യാതെയാണ് ലഖ്നൗ വിലേയ്ക്ക് യാത്ര തിരിച്ചത്.
അവിടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ ആഡംബര പാര്‍ട്ടിയില്‍ perfrom ചെയ്തിരുന്നു. നിരവധി പേര്‍ പങ്കെടുത്ത പാര്‍ട്ടിയായിരുന്നു അത്. നിരവധി നേതാക്കളടക്കം പങ്കെടുത്ത പാര്‍ട്ടിയില്‍ BJP നേതാവ് വസുന്ധര രാജെയും മകനും പങ്കെടുത്തിരുന്നു .
കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വസുന്ധര രാജെയും മകനും സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചതയാണ് റിപ്പോര്‍ട്ട്. ഈ വിവരം വസുന്ധര രാജെ ട്വീറ്ററിലൂടെയാണ് അറിയിച്ചത്.
കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശങ്കയിലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത നിരവധി പേര്‍ ഇവരുമായി ബന്ധപ്പെട്ടതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍ ആശങ്കയിലെന്നാണ് സൂചന.
അതേസമയം, കനിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വസുന്ധര രാജയുടെ മകന്‍ ദുഷ്യന്ത് സിംഗ് പിറ്റേന്നു തന്നെ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ ദുഷ്യന്ത് സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്.
ഹിന്ദിയിലെ ബേബി ഡോള്‍ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂര്‍ മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇവര്‍ മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് നടത്തിയതെന്ന് വിവരം. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തതെന്ന് സൂചനയും ഉണ്ട്.
400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
അതേസമയം, കനിക എയര്‍പോര്‍ട്ടില്‍ വൈറസ് ടെസ്റ്റിന് വിധേയയായിരുന്നെന്നും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛന്‍ വ്യക്തമാക്കുന്നത്.
ലഖ്നൗവിലെ കി൦ഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കനിക എന്നാണ് വിവരം.
ഇന്ന് ഉത്തര്‍പ്രദേശില്‍ കനിക ഉള്‍പ്പടെ നാലു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
തനിക്ക് രേഗബാധയേറ്റതായി സോഷ്യല്‍മീഡിയയിലുടെ താരം വെളിപ്പെടുത്തിയിന്നു, താന്‍ വിമാനത്താവളത്തില്‍ സാധാരണമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വീട്ടിലേക്ക് പോന്നതെന്നും ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ തുടങ്ങിയതെന്നും കനിക ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഞാന്‍ ടെസ്റ്റ് ചെയ്തു. ഇത് കോവിഡ-19 പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാനും എന്റെ കുടുംബവും ക്വാറന്റൈനിലാണ്. വൈദ്യോപദേശങ്ങള്‍ അനുസരിക്കുന്നു. എന്‍റെ റൂട്ട് മാപ്പ് നടന്നുകൊണ്ടിരിക്കുന്നു,' ട്വീറ്റില്‍ പറയുന്നു.