Vice President Election 2022: ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ (ആഗസ്റ്റ്‌ 6) നടക്കും.  രാവിലെ മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പ് അവസാനിച്ചശേഷം അതേ ദിവസം വൈകുന്നേരത്തോടെ ഫലവുമറിയാന്‍ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA യുടെ സ്ഥാനാർത്ഥിയയി പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻഖറും പ്രതിപക്ഷ  സ്ഥാനാര്‍ഥിയായി  കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുമാണ് രംഗത്തുള്ളത്. 


Also Read:  Vice President Election 2022:  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്  മായാവതി  


രാജ്യത്ത്  രാജ്യസഭയുടെ ചെയർമാൻ കൂടിയാണ് ഉപരാഷ്ട്രപതി. കൂടാതെ,  ഏതെങ്കിലും കാരണത്താൽ രാഷ്ട്രപതി ഓഫീസ് ഒഴിഞ്ഞാൽ, ഉപരാഷ്ട്രപതി താത്കാലികമായി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. 


Also Read:  Vice President Poll 2022: പ്രതിപക്ഷത്ത് പിളര്‍പ്പ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിൽക്കാന്‍ TMC


ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയ്ക്ക് വേണ്ട യോഗ്യതകള്‍?


ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഇന്ത്യൻ പൗരനായിരിക്കണം.


സ്ഥാനാർത്ഥിയുടെ പ്രായം 35-ൽ കൂടുതലായിരിക്കണം


തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥി 15,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കണം. തിരഞ്ഞെടുപ്പിൽ തോൽക്കുകയോ 1/6 വോട്ട് ലഭിക്കാതിരിക്കുകയോ ചെയ്താൽ ഈ തുക തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷേപിക്കപ്പെടും..


സ്ഥാനാര്‍ഥിയെ കുറഞ്ഞത് 20 സമ്മതിദായകർ പേര്  നിർദേശിക്കുകയും 20 പേർ പിൻതാങ്ങുകയും വേണം.


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമാണ് ഉപരാഷ്‌ട്രപതി തിരഞ്ഞടുപ്പ്. നാമ നിർദേശ പത്രിക സമർപ്പിച്ചവരുൾപ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ അധികാരമുള്ളത്.  അതായത്, രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ, സഭയിലേക്ക് ശുപാർശ ചെയ്ത 12 അംഗങ്ങൾ, ലോക്‌സഭാംഗങ്ങളായ 543 പേരും അടങ്ങുന്ന 788 അംഗസഭയാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.


അതേസമയം, ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് BJP വിജയം ഉറപ്പിച്ചുകഴിഞ്ഞു. കാരണം, BJPയ്ക്ക്  ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 92 അംഗങ്ങളും ഉണ്ട്. വിജയിക്കാന്‍ വേണ്ടതിലധികം വോട്ടുകള്‍ BJPയ്ക്ക് സ്വന്തമായുണ്ട്‌.  


അതിനിടെ BSP തങ്ങളുടെ 10 എംപിമാരുടെ പിന്തുണ NDA സ്ഥാനാര്‍ഥിയ്ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ, വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ്  TMC പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  


ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന്  അവസാനിക്കും.  



  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.