Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മായാവതി

  രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ പ്രതിപക്ഷ  ഐക്യം  സാധ്യമല്ല എന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെടുകയാണ്.  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക്  മായാവതി പിന്തുണ പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 03:13 PM IST
  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് മായാവതി പിന്തുണ പ്രഖ്യാപിച്ചു.
Vice President Election 2022:  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Vice President Election 2022:  രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ പ്രതിപക്ഷ  ഐക്യം  സാധ്യമല്ല എന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെടുകയാണ്.  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക്  മായാവതി പിന്തുണ പ്രഖ്യാപിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (BJP) നയിക്കുന്ന NDAയുടെ സ്ഥാനാര്‍ഥി   ജഗ്ദീപ് ധൻഖറിനെ പിന്തുണയ്ക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായാവതി  പ്രഖ്യാപിച്ചു.  ബുധനാഴ്ച ട്വീറ്റിലൂടെയാണ് BSP മേധാവി ഇക്കാര്യം അറിയിച്ചത്. 

Also Read:  Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു, ജൂലൈ 19 വരെ പത്രിക സമർപ്പിക്കാം 

രാജ്യത്തിന്‍റെ പരമോന്നത പദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണപക്ഷ പ്രതിപക്ഷ  യോജിപ്പില്ലാത്തതിനെ തുടർന്ന് ഒടുവിൽ അതിനായി തിരഞ്ഞെടുപ്പ് നടന്നത്  എല്ലാവർക്കും അറിയാം.  ഇപ്പോൾ അതേ സാഹചര്യമാണ് ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്ക്കും നടക്കുന്നത്.  ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് 6 ന് നടക്കാനിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ വിപുലമായ പൊതുതാൽപ്പര്യവും സാഹചര്യവും കണക്കിലെടുത്ത് ശീ  ജഗ്ദീപ് ധൻഖറിന് പിന്തുണ നൽകാൻ പാര്‍ട്ടി തീരുമാനിച്ചതായും താന്‍ അത്  ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് എന്നും മായാവതി ട്വീറ്റിലൂടെ അറിയിച്ചു.  

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ്‌  6നാണ് നടക്കുക.  പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്‍റെ  മാർഗരറ്റ് ആൽവ രംഗത്തെത്തിയപ്പോള്‍  പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധങ്കറാണ് NDA യുടെ സ്ഥാനാര്‍ഥി.  

നിലവില്‍ പാർലമെന്‍റ്  എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനുള്ള ഹിതപരിശോധനയായി ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെ കാണണമെന്ന് മാർഗരറ്റ് ആൽവ അടുത്തിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി ഉപരാഷ്‌ട്രപതി തിരഞ്ഞടുപ്പില്‍ നാമ നിർദേശ പത്രിക സമർപ്പിച്ചവരുൾപ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ അധികാരമുള്ളത്.  അതായത്, രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ, സഭയിലേക്ക് ശുപാർശ ചെയ്ത 12 അംഗങ്ങൾ, ലോക്‌സഭാംഗങ്ങളായ 543 പേരും അടങ്ങുന്ന 788 അംഗസഭയാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയ്‌ക്ക് വിജയിക്കാന്‍ വേണ്ടത് 388 വോട്ട് ആണ്.  

അതേസമയം,   ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് BJP ഇതിനോടകം വിജയം ഉറപ്പിച്ചുകഴിഞ്ഞു. കാരണം, BJPയ്ക്ക്  ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 92 അംഗങ്ങളും ഉണ്ട്. വിജയിക്കാന്‍ വേണ്ടതിലധികം വോട്ടുകള്‍ BJPയ്ക്ക് സ്വന്തമായുണ്ട്‌.  

എന്നാല്‍, രാഷ്‌ട്രപതി തിരഞ്ഞെടു[പ്പില്‍ സംഭവിച്ചതുപോലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം വിദൂരമാണ്. കോണ്‍ഗ്രസ്‌ നേതാവായ മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കില്ല എന്നും  വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും TMC ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.  TMCയ്ക്ക് ലോക്സഭയില്‍ 23 അംഗങ്ങളും രാജ്യസഭയില്‍ 13 അംഗങ്ങളുമാണ് ഉള്ളത്.  

മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയ്ക്ക് 10 ലോക്സഭ അംഗങ്ങളാണ് ഉള്ളത്.  

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 6നാണ് നടക്കുക. ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന്  അവസാനിക്കും. സഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്‌ട്രപതി അധികാരത്തിലേറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News