അഹമ്മദാബാദ്: ​ഗുജറാത്ത് മുഖ്യമന്ത്രി (Chief Minister) വിജയ് രൂപാണി രാജിവച്ചു. വിജയ് രൂപാണി തന്നെയാണ് രാജിവച്ചതായി പ്രഖ്യാപിച്ചത്. ​ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. 2016 ഓ​ഗസ്റ്റിലാണ് വിജയ് രൂപാണി മുഖ്യമന്ത്രിയായത്. നിയമസഭയുടെ (Assembly Election) കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കേയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. രൂപാണി രാജി വയ്ക്കാനുണ്ടായ കാരണം വ്യക്കമാക്കിയിട്ടില്ല.



COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് മുഖം മിനുക്കല്‍ അത്യാവശ്യമായതിനെ തുടര്‍ന്നാണ് രൂപാണിക്ക് സ്ഥാനചലനമുണ്ടായതെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ നിയമിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ (BJP) തീരുമാനം.


2016 ല്‍ അപ്രതീക്ഷിതമായായിരുന്നു മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ രാജിയും പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് രൂപാണിയെ മുന്‍നിര്‍ത്തി നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളതെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.