കോഴിക്കോട്: മെട്രോമാൻ ഇ ശ്രീധരൻ (Metro Man E. Sreedharan) ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ (K. Surendran). മാത്രമല്ല അദ്ദേഹം വിജയ് യാത്രയിൽ പങ്കെടുക്കുമെന്നും ബിജെപിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇ ശ്രീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വയ്ക്കുമെന്നും കെ സുരേന്ദ്രൻ (K. Surendran) പറഞ്ഞു. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്ററി ബോർഡാണെന്നും അവർ സ്ഥാനാർത്ഥികളെ ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. കൂടാതെ ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബിജെപിയിൽ (BJP) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് ആക്കം കൂട്ടാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പ്രചാരണ യാത്രയായ വിജയ് യാത്ര (Vijay Yathra) ഫെബ്രുവരി 21 നാണ് ആരംഭിക്കുന്നത്. പ്രമുഖ ദേശീയ നേതാക്കളാണ് ഈ പരിപാടിയിൽ ഭാഗമാകുന്നത്. വിജയ് യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് (Yogi Adityanath). നേരത്തെ ഫെബ്രുവരി 20 നാണ് ഇത് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യം നോക്കിയാണ് ഈ പരിപാടി ഒരു ദിവസത്തേക്ക് നീക്കിയത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന വിജയ് യാത്രയുടെ (Vijay Yathra) സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ (Amit Shah) കേരളത്തിലെത്തുന്നത്. വിജയ് യാത്രയ്ക്ക് കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കാൻ കുമ്മനം രാജശേഖരൻ (Kummanam Rajashekharan) അധ്യക്ഷനായ പ്രത്യേക സമിതി ബിജെപി സംസ്ഥാന കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...