കഴിഞ്ഞ വെള്ളിയാഴ്ച 8 പോലീസുകാരെ നിഷ്കരുണം വെടിവച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കൊടുംകുറ്റവാളി വികാസ് ദുബെയുടേത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവശേഷം ഒളിവില്‍ പോയ ഇയാളെ മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പിന്നീട് പോലീസ് പിടിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെ (Vikas Dubey) പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുകയായിരുന്നു. 


യുപിയെ വിറപ്പിച്ച കൊടുംകുറ്റവാളി... വികാസ് ദുബെയാകാനൊരുങ്ങി മനോജ്‌ വാജ്‌പേയി?


'ദുബെയുമായി കാറില്‍ വരുമ്പോള്‍ കാന്‍പൂരിനു സമീപം പോലീസ് വാഹനം മറിയുകയും എല്ലാവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് വികാസ് ദുബെ പരിക്കേറ്റ പോലീസുകാരനിൽ നിന്നും തോക്ക് പിടിച്ച് വാങ്ങി ഓടുകയും തടയാന്‍ ശ്രമിച്ച പോലീസുകാരെ വെടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന് ആത്മരക്ഷയ്ക്കായി വെടിയുതിർക്കേണ്ടി വന്നു.' -കാന്‍പൂർ (Kanpur) പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


എന്നാലിപ്പോള്‍, യുപി (Uttar Pradesh) പോലീസ് ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ സ്റ്റൈല്‍ കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കമന്‍റുകളില്‍ ഏറെയും. ഇത് സൂചിപ്പിക്കുന്ന മീമുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 


വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?


'കാർ മറിച്ച ഡ്രൈവറുടെ ഡ്രൈവിംഗ് കഴിവുകൾപ്രശംസനീയം. രോഹിത് ഷെട്ടി തന്റെ അടുത്ത സിനിമകളിൽ ഇദ്ദേഹത്തെ സ്റ്റണ്ട്മാനാക്കണം. സിംഗം 3 നായി എഴുതിയ കഥയും കാന്‍പൂർ പോലീസിൽ നിന്ന് രോഹിത് ഷെട്ടി(Rohit Shetty)യ്ക്ക് ലഭിക്കും' -ഇതാണ് ഒരു കമന്റ്. രോഹിത് ഷെട്ടിയുടെ സംവിധാനത്തിലാണോ ഈ എന്‍കൗണ്ടര്‍ നടന്നതെന്നാണ് മറ്റ് ചിലരുടെ സംശയം.


മീമുകളും ട്രോളുകളും കാണാം: