മാട്രിമോണിയൽ പരസ്യങ്ങളിൽ ചില വാചകങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു ചർച്ച വിഷയമായി മാറാറുണ്ട്. പലപ്പോഴും വധുവിന്റെയോ വരന്റെയോ ആവശ്യങ്ങളാണ് ഈ ചർച്ചകൾക്ക് വഴി ഒരുക്കുന്നത്. കോവിഡ് സമയത്ത് കൊവിഷീൽഡ് വാക്സിൻ സ്വീരകരിച്ചവർ മാത്രം വിവാഹ ആലോചനയുമായി വന്നാൽ മതി എന്നുള്ള ആവശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു വധുവിന്റെ ആവശ്യമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ അല്ല ഇവിടെ വിഷയം, തൊഴിലാണ്. വരനെ തേടിയുള്ള പരസ്യത്തിൽ സോഫ്റ്റുവെയർ എഞ്ചിനിയർമാർ വിളിക്കരുതെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. "ബിസിനെസ് പശ്ചാത്തലമുള്ള സമ്പന്ന കുടുംബത്തിലെ എംബിഎ ബിരുദധാരിയായ സുന്ദരിയായ പെൺകുട്ടി വരനെ തേടുന്നു. ഒരേ ജാതിയിലുള്ള വരൻ ഐഎഎസ്/ഐപിഎസ്, ഡോക്ടർ അല്ലെങ്കിൽ ഒരു ബിസിനെസ് പശ്ചാത്തലമുള്ളവരായിക്കണം" എന്നാൽ പരസ്യത്തിൽ പറയുന്ന പ്രധാന ഭാഗം ഇങ്ങനെയാണ് "ദയവായി സോഫ്റ്റുവെയർ എഞ്ചിനിയർമാർ വിളിക്കുരുത്".


ALSO READ : ചരക്ക് ഇറക്കുന്നതിനിടയിൽ കപ്പൽ മറിയുന്ന ദൃശ്യങ്ങൾ-Video


ഈ മാട്രിമോണിയൽ പരസ്യത്തിന്റെ ചിത്രം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പലരും എഞ്ചിനിയർമാരെ കളിയാക്കാൻ ഈ പരസ്യം ഉപയോഗിക്കുകയും ചെയ്തു. കാണാം ചില തമാശ നിറഞ്ഞ ട്വീറ്റുകൾ.









ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.