തുർക്കി: ചരക്ക് ഇറക്കുന്നതിനിടയിൽ കപ്പൽ തുറമുഖത്ത് മറിഞ്ഞു. തുർക്കിയിലെ ഇസ്‌കെൻഡറുൺ തുറമുഖത്തായിരുന്നു സംഭവം. സീ ഈഗിൾ എന്ന ചരക്ക് കപ്പലാണ് മറിഞ്ഞത്. കണ്ടെയിനറുകൾ ക്രെയിൻ ഉപയോഗിച്ച് പുറത്ത് എത്തിക്കുമ്പോഴായിരുന്നു അപകടം. ഭാരം ക്രമീകരിക്കാതിരിക്കാൻ സാധിക്കാതെ വന്നതോടെ കപ്പൽ ചെരിഞ്ഞ് മറിയുകയായിരുന്നു.
തുർക്കി ഗതാത മന്ത്രാലയത്തിൻറെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. 24 കണ്ടെയിനറുകളോളം വെള്ളത്തിൽ മുങ്ങിയതായാണ് വിവരം.ജീവനക്കാർ സുരക്ഷിതരാണെന്ന് ജ ക്യാപ്റ്റൻ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ജീവനക്കാരെയും ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
The sinking moment of the Sea Eagle in the port of Iskenderun, Turkey... Sept 18, 2022.
It completely sank right after this.
sound pic.twitter.com/zixdSpa1xr
— Wall Street Silver (@WallStreetSilv) September 20, 2022
തുർക്കിയിലെ മെർസിൻ തുറമുഖത്ത് നിന്നാണ് കപ്പൽ ഇസ്കെൻഡറൂണിൽ എത്തിയത്.കപ്പലിലെ ഇന്ധനം ഇറക്കുന്നതിനും കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.അപകടകാരണം അന്വേഷണത്തിലാണ്
1984-ൽ നിർമ്മിച്ച കപ്പലിന് ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൻറെ ദൃശ്യങ്ങൾ വൈറലായി. വാൾ സ്ട്രീറ്റ് സിൽവർ എന്ന പേജാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ 231 റീ ട്വീറ്റുകളും,823 ലൈക്കുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...