ന്യൂ ഡൽഹി : ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ വിവാഹ ചടങ്ങൾ വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ മാത്രമല്ല നമ്മുടെ കേരളത്തിൽ പോലും ഒരേ മതവിഭാഗത്തിൽ തന്നെ കല്യാണത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നാൽ വരൻ ഷേവ് ചെയ്യണം, ഡിജെ പാടില്ല എന്നൊക്കെ പറയുമ്പോൾ അതിൽ ഒരു വിചിത്ര സ്വഭാവം തോന്നുന്നില്ലേ? അതെ രാജസ്ഥാനിലെ പാലി ജില്ലയിൽ 19 ഗ്രാമങ്ങളിലാണ് വിവാഹത്തിന് വരൻ നിർബന്ധമായി ഷേവ് ചെയ്ത് എത്തണമെന്ന് ഗ്രാമ തലവന്മാർ തീരുമാനമെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ കുമാവത്ത് വിഭാഗത്തിൽ പെട്ട കല്യാണങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഫാഷൻ ഒക്കെയാകാം പക്ഷെ വരൻ ക്ലീൻ ഷേവ് ആയിരിക്കണം. കാരണം കല്യാണ ദിവസം വരൻ രാജാവിന് തുല്യമായിട്ടാണ് കണക്കാക്കുന്നത്, അതിനാൽ ആ ദിവസം വരൻ പൂർണമായും താടി വടിച്ച് മുടി വെട്ടി വൃത്തിയായി എത്തണമെന്നാണ് ഗ്രാമ തലവന്മാർ ആവശ്യപ്പെടുന്നത്. ഇത് കൂടാതെ ഇനിയും ചില നിയന്ത്രണങ്ങൾ കുമാവത്ത് വിഭാഗത്തിന്റെ തലവന്മാർ ഏർപ്പെടുത്തിട്ടുണ്ട്.


ALSO READ : Viral Video: 500 രൂപയ്ക്കായി എടിഎമ്മിൽ കയറി, ലഭിച്ചത് 2500 രൂപ; പിന്നീട് സംഭവിച്ചത്...


വിവാഹത്തിന് ചിലവാക്കേണ്ട പണത്തിനും നിയന്ത്രണമുണ്ട്. അനാവശ്യ ചിലവുകളോ ഡിജെ, മറ്റ് പാർട്ടികളോ ഒന്നും പാടില്ല. വിവാഹ സൽക്കാരത്തിന് കറുപ്പ് ഉപയോഗിക്കാൻ പാടില്ല. ഹൽദി ചടങ്ങുകൾക്ക് മഞ്ഞ വസ്ത്രം ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിട്ടുണ്ട്.  ഇതെല്ലാം പാലിക്കാതെ വന്ന് കഴിഞ്ഞാൽ കുടുംബത്തിനെതിരെ പിഴ ചുമത്തുമെന്നാണ് തീരുമാനം. 


കൂടാതെ വിവാഹ ദിവസം വധുവും വരനും എത്രത്തോളം ആഭരണങ്ങൾ ഇടാമെന്നും നിശ്ചയിച്ചിട്ടുണ്ട്. സൽക്കാരത്തിനുള്ള ആഹാരം എത്രയാകണമെന്നും അതിനുള്ള വിഭവങ്ങൾ ഇത്രയുമാകാവുയെന്നും തീരുമാനത്തിൽ ഉൾപ്പെടുന്നുണ്ട്. 


ALSO READ : Viral video: തുറന്ന കാറിൽ നൃത്തം ചെയ്ത് വരൻ; രണ്ട് ലക്ഷം അടച്ചോളാൻ പോലീസ്


വിവാഹ ആഘോഷങ്ങൾ അമിതമായ ആർഭാടമാകുന്നു എന്ന പരാതിയെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. തങ്ങളുടെ വിഭാഗത്തിൽ പെടുന്നവരിൽ ഭൂരിഭാഗം പേരും മധ്യവർഗക്കാരാണെന്നും അവർക്ക് ഈ ആർഭാടങ്ങൾക്കുള്ള ചിലവ് അമിതഭാരമാണെന്നും അതിനെ തുടർന്നാണ് കൂട്ടായി ഇങ്ങനെ ഒരു തീരുമനമെടുത്തതെന്ന് ഗ്രാമ തലവന്മാർ പറയുന്നു.  രാജ്യത്താകെയായി 20,000 പേരാണ് കുമാവത്ത് വിഭാഗത്തിൽ ഉള്ളത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.