Viral video: തുറന്ന കാറിൽ നൃത്തം ചെയ്ത് വരൻ; രണ്ട് ലക്ഷം അടച്ചോളാൻ പോലീസ്

യുപിയിലെ മുസാഫർന​ഗറിലാണ് സംഭവം. തിരക്കേറിയ റോഡിൽ ഓടുന്ന കാറുകളിൽ വരനും പാർട്ടിയും നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 02:19 PM IST
  • ഒരു വഴിയാത്രക്കാരൻ ആണ് വീഡിയോ എടുത്ത് മുസാഫർന​ഗർ പോലീസിന് ട്വീറ്റ് ചെയ്തത്.
  • വീഡിയോ ലഭിച്ചതിന് പിന്നാലെ വിവാഹ പാർട്ടിക്ക് പോലീസ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.
  • മുസാഫർന​ഗർ പോലീസ് തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
Viral video: തുറന്ന കാറിൽ നൃത്തം ചെയ്ത് വരൻ; രണ്ട് ലക്ഷം അടച്ചോളാൻ പോലീസ്

കല്യാണ വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നമ്മൾ കാണാറുണ്ട്. വരനും വധുവും തമ്മിലുള്ള അടിപിടിയും പരസ്പരം ഇഷ്ടപ്പെടാതുള്ള ഇരുവരുടെയും പ്രവർത്തികളൊക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിവാഹ വേദിയിൽ വരനും വധുവും ഡാൻസ് കളിക്കുന്ന വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വരൻ നൃത്തം ചെയ്യുന്നതും അതിന് പിന്നാലെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

യുപിയിലെ മുസാഫർന​ഗറിലാണ് സംഭവം. തിരക്കേറിയ റോഡിൽ ഓടുന്ന കാറുകളിൽ വരനും പാർട്ടിയും നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വഴിയാത്രക്കാരൻ ആണ് വീഡിയോ എടുത്ത് മുസാഫർന​ഗർ പോലീസിന് ട്വീറ്റ് ചെയ്തത്. അങ്കിത് കുമാർ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ പോലീസിന് കൈമാറിയത്. "ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്കുള്ള എന്റെ യാത്രയ്ക്കിടെ, മുസാഫർനഗർ ജില്ലയിൽ വച്ച് ചില ആളുകൾ അവരുടെ വിനോദത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ട്രാഫിക് പോലീസ് ഇക്കാര്യത്തിൽ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു," കുമാർ ട്വീറ്റ് ചെയ്തു.

 

Also Read: Viral video: ഒരു അപൂർവ സൗഹൃദം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ: വൈറൽ വീഡിയോ

വീഡിയോ ലഭിച്ചതിന് പിന്നാലെ വിവാഹ പാർട്ടിക്ക് പോലീസ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. മുസാഫർന​ഗർ പോലീസ് തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വളരെ വിലകൂടിയ വാഹനങ്ങളിലാണ് വരനും കൂട്ടരും യാത്ര ചെയ്തത്. സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് ട്രാഫിക് പോലീസിനെ അറിയിക്കുകയും വരനെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഒമ്പത് വാഹനങ്ങൾ തിരിച്ചറിഞ്ഞ പോലീസ് രണ്ട് ലക്ഷം രൂപ ചലാൻ നൽകി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News