കയ്യിൽ പണം കൊണ്ട് നടക്കുന്ന ആളുകൾ ഇന്ന് വളരെ കുറവാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ യുപിഐ പേയ്മെന്റ് സംവിധാനം തുടങ്ങയവയൊക്കെയാണ് എല്ലാവരും ഇപ്പോൾ കൂടുതലായി സ്വീകരിക്കുന്നത്. എന്നാലും പെട്ടെന്ന് പണത്തിന്റെ ആവശ്യം വരുമ്പോൾ നേരെ എടിഎം കൗണ്ടറുകളിൽ ചെന്ന് പണം പിൻവലിക്കും. ചില സമയങ്ങളിൽ എടിഎം കൗണ്ടറുകളിൽ കാശ് ഉണ്ടാകാറില്ല. എന്നാൽ മഹാരാഷ്ട്ര നാഗ്പൂരിലെ ഈ എടിഎം കൗണ്ടറിൽ കാര്യം അൽപം വ്യത്യസ്തമാണ്.
500 രൂപ പിൻവലിക്കാൻ കയറിയ ആൾക്ക് 2500 രൂപയാണ് എടിഎമ്മിൽ നിന്ന് ലഭിച്ചത്. ഒരു തവണ ഇത്തരത്തിൽ സംഭവിച്ചപ്പോൾ പണം എടുക്കാൻ വന്നയാൾ വീണ്ടും 500 രൂപ അടിച്ച് കൊടുത്തു. പിന്നെയും ഇയാൾക്ക് 2500 രൂപ എടിഎമ്മിൽ നിന്ന് ലഭിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ ബുധനാഴ്ചയാണ് ഇത് സംഭവിച്ചത്.
Nagpur People's presence at Axis Bank https://t.co/Co6F2ojglE 2500 was coming out after putting 500 rupees withdrawal... Hundreds of people gathered to collect four times the profit.People took advantage of the technical fault in the ATM of Axis Bank located in Shiba Market pic.twitter.com/DGHR0ZXLBj
— BHARAT GHANDAT (@BHARATGHANDAT2) June 16, 2022
Also Read: Viral video: തുറന്ന കാറിൽ നൃത്തം ചെയ്ത് വരൻ; രണ്ട് ലക്ഷം അടച്ചോളാൻ പോലീസ്
പിന്നാലെ ഈ സംഭവം കാട്ടു തീ പോലെ ജനങ്ങൾക്കിടയിൽ പടർന്നു. വിവരം അറിഞ്ഞ് എടിഎം സെന്ററിന് പുറത്ത് തടിച്ച് കൂടിയത് വൻ ജനക്കൂട്ടമാണ്. തുടർന്ന് ഒരു ഉപഭോക്താവ് ഇക്കാര്യം ലോക്കൽ പോലീസിനെ അറിയിച്ചു. പോലീസ് സംഭവ സ്ഥലത്ത് എത്തി എടിഎം സെന്റർ അടയ്ക്കുകയും ബാങ്കിനെ വിവരമറിയിക്കുകയും ചെയ്തു. സാങ്കേതിക തകരാർ മൂലമാണ് എടിഎമ്മിൽ നിന്ന് അധിക പണം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...