Viral Video: ഒരാളുടെ വികാരങ്ങൾ നല്ലരീതിയിൽ പ്രകടിപ്പിക്കാൻ നൃത്തത്തിലൂടെ കഴിയും എന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ നൃത്തം ചെയ്യാൻ അറിയാവുന്നവർ പാട്ടിനൊത്ത് തന്റെ കഴിവുകൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും സംശയമില്ല. ചിലർക്ക് നൃത്തം ചെയ്യാൻ സ്റ്റേജ് വേണമെങ്കിൽ മറ്റു ചിലർക്ക് അതിന്റെ ആവശ്യമൊന്നുമില്ല. അത്തരത്തിലുള്ളൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ തെരുവ് വിളക്കിന്റെ സഹായത്തോടെ തങ്ങളുടെ ഉള്ളിലെ കലാരൂപം ആടി തിമിർക്കുന്ന ഒരു പെൺകുട്ടിയെയും ആൺകുട്ടിയേയും.  സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ


പ്രേരണ മഹേശ്വരി എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ആൺകുട്ടിയും പെൺകുട്ടിയും റോഡിലെ തെരുവ് വിളക്കിന് താഴെ അടിപൊളിയായി ഒരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അവർ ഒരു കൂസലില്ലാതെ കളിക്കുന്നതിനും കാരണമുണ്ട് അതായത് തങ്ങളുടെ നൃത്തം ആരെങ്കിലും വീഡിയോ ആക്കും എന്ന് അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല എന്നതാണ്.  ഈ വീഡിയോ ആരോ വീടിന്റെ ബാൽക്കണിയിൽ നിന്നോ ടെറസിൽ നിന്നോ ആൺ എടുത്തിരിക്കുന്നത് എന്നത് വ്യക്തമാണ്.  


Also Read: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ചെയ്തത്, നാണിച്ച് മുഖം താഴ്ത്തി അമ്മായിയമ്മ..! വീഡിയോ വൈറൽ 


ഇവർ രണ്ടുപേരുരും ആരാണെന്നത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് ഇവർ നല്ല നർത്തകരാണ്. ഇരുവരുടെയും നൃത്തച്ചുവടുകളിൽ നല്ല ഒരുമയും ഒന്നിനൊന്ന് മികച്ചതുമാണ്. അതും പാട്ടിന്റെ ബീറ്റ് അനുസരിച്ചാണ് അവർ നൃത്തം ചെയ്യുന്നതും. ഏകദേശം 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. വീഡിയോ കാണാം....


Also Read:  പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


 



Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ


വീഡിയോയ്ക്ക് വന്ന കമന്റുകളിൽ ചിലർ വ്യക്തമാക്കുന്നുണ്ട് ഇരുവരും ഏതെങ്കിലും മത്സരത്തിനായി പ്രാക്ടീസ് ചെയ്യുകയാണോ എന്നൊക്കെ.  ചിലർ ഇവരെ സുഹൃത്തുക്കളെന്നും പ്രണയിതാക്കളെന്നും അല്ല സഹോദരീ സഹോദരരാണെന്നുമൊക്കെ പറയുന്നുണ്ട്.  എന്തായാലും ഒരു കാര്യത്തിൽ ഉറപ്പാണ് എല്ലാവർക്കും ഇവരുടെ നൃത്തം ഇഷ്ട്ടപ്പെട്ടുവെന്നത്.  ഇവരുടെ നൃത്തത്തിന്റെ ആരാധകരായിരിക്കുകയാണ് ഇത് കണ്ടിട്ടുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ. വീഡിയോയ്ക്ക് ഇതുവരെ 256 k വ്യൂസും 13.4k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.