Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വേദിയിൽ പരസ്പരം മധുരം നൽകുന്നതിനിടെ വധൂവരന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത്. ഇത്രയും തിരക്കിനിടയിലും പരസ്പരം തല്ലുകൂടുന്ന വധൂവരന്മാരുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Viral Video: ഈയിടെയായി വിവാഹവേദികൾ വളരെയധികം ചർച്ചാ വിഷയമായി വന്നിരിക്കുകയാണ് എന്നത് ഏവരും ശ്രദ്ധിച്ച കാര്യമായിരിക്കും അല്ലെ? നിരവധി ആചാരങ്ങളും രസങ്ങളും നിറഞ്ഞ ഒന്നാണ് ഈ വിവാഹ വേദി. അത് ഓരോ സ്ഥലത്തേയും അല്ലെങ്കിൽ ഓരോ ജാതിയിലും വ്യത്യസ്തമായിരിക്കും ആചാരങ്ങൾ.
Also Read: Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!
അതുകൊണ്ടുതന്നെ വിവാഹത്തിൽ നിങ്ങൾ പല തരത്തിലുള്ള ആചാരങ്ങൾ, നൃത്ത പ്രകടനങ്ങൾ, രസകരമായ തമാശകൾ എന്നിവ കണ്ടിട്ടുണ്ടാകും. എന്നാൽ വിവാഹ വേദിയിൽ വച്ച് പെട്ടെന്ന് വധുവും വരനും തമ്മിൽ ഭയങ്കര വഴക്കുണ്ടാകുകയും ഒടുവിൽ തല്ലിൽ അവസാനിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ (Viral Video) ഒന്ന് കണ്ടുനോക്കൂ.. വീഡിയോയിൽ വരമാല ചടങ്ങിനിടെ മധുരം നൽകുന്നതിനിടെയാണ് വധുവും വരനും തമ്മിൽ പ്രശ്നമുണ്ടാകുന്നത്.
Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം
വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും വിവാഹവേദിയിൽ വധുവും വരനും ബന്ധുക്കളും നിൽക്കുന്നത്. വരണമാല്യം അർപ്പിച്ചതിന് ശേഷം മധുരം നൽകുന്ന ചടങ്ങ് നടക്കുകയാണ്. അതിൽ വരൻ വധുവിന് മധുരം നൽകുമ്പോൾ വധു അത് നിരസിക്കുന്ന രീതിയിൽ മുഖം തിരിക്കുകയാണ്. അതിൽ കോപിഷ്ഠനായ വരൻ മധുരം വധുവിന്റെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ട വധു വെറുതെയിരുന്നില്ല മറ്റൊര് മധുരമെടുത്ത് വരന്റെ മുഖത്തേക്ക് ഒറ്റയേറ്... ഇതോടെ ഒന്നുകൂടി ദേഷ്യം കേറിയ വരൻ വധുവിനെ തല്ലുകയായിരുന്നു. വീഡിയോ കാണാം...
Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!
വധുവും വരനും തമ്മിലുള്ള വഴക്ക് കണ്ട് ശരിക്കും പറഞ്ഞാൽ ബന്ധുക്കളും അതിഥികളും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഈ വീഡിയോ (Viral Video) ഏതോ ഫേസ്ബുക്ക് ഉപയോക്താവാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി കമൻറുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.