Viral Video: ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും പറയപ്പെടുന്നു. ഭൂതലത്തിന്റെ 71% വും കടൽ വെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു.
Also Read: Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!
ആകാശവും സമുദ്രജലവും തമ്മിൽ കിലോമീറ്ററിന്റെ ദൂരമുണ്ട് എന്നാണ് പറയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്നും ഏകദേശം 2 കിലോമീറ്റർ വരെയുള്ള ഭാഗത്തെ നിമ്നതലം (lower level) എന്നും ആ ഭാഗത്ത് രൂപംകൊള്ളുന്ന മേഘങ്ങളെ നിംനതല മേഘങ്ങളെന്നും (low level clouds), അതിനുമുകളിൽ 6 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്തെ മധ്യതലമെന്നും (mid level) ആ ഭാഗത്ത് കാണപ്പെടുന്ന മേഘങ്ങളെ മദ്ധ്യതല മേഘങ്ങളെന്നും (mid level clouds), ആറുമുതൽ ഏകദേശം 13 കിലോമീറ്റർ വരെയുള്ള വായുമണ്ഡലത്തെ ശീർഷതലമെന്നും (high level) ആ ഭാഗത്ത് കാണപ്പെടുന്ന മേഘങ്ങളെ ശീർഷതല മേഘങ്ങളെന്നും (high level clouds) ആണ് പറയപ്പെടുന്നത്.
Also Read: Viral Video : ഇത് കോഴി തന്നെയാണോ? ഒറ്റ പറക്കൽ എത്തിയത് നദിയുടെ മറുകരയിൽ
എന്നാൽ ഈ ആകാശത്തെ ഒരു തിരമാല സ്പർശിച്ചാൽ എങ്ങനെയിരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തിനേറെ ഇങ്ങനൊരു സംഭവം നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ശരിക്കും പറഞ്ഞാൽ സുനാമി വരുമ്പോൾ തീരത്തേയ്ക്ക് പാഞ്ഞടുക്കുന്ന കൂറ്റൻ തിരമാലകൾ കണ്ടിട്ടുള്ള മനുഷ്യർ എപ്പോഴെങ്കിലും സമുദ്രമധ്യത്തിൽ ആകാശത്തോളം ഉയരങ്ങളിലേക്ക് ഉയരുന്ന തിരമാലകളുടെ സൗന്ദര്യത്തെ ആസ്വദിച്ചിട്ടുണ്ടോ. മത്സ്യത്തൊഴിലാളികൾ പോലും അപൂർവമായിട്ടേ ഇത്തരം ദൃശ്യങ്ങൾ (Viral Video) കണ്ടിട്ടുണ്ടാകുകയുള്ളു.
Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!
പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നായ ഇത്തരമൊരു ദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ആകാശത്തിലെ മേഘങ്ങളെ തിരമാലകൾ സ്പർശിച്ചപ്പോൾ കടലിലേക്ക് പതിക്കുന്ന മേഘങ്ങൾ. ശരിക്കും ഈ കാഴ്ച വളരെയധികം മനോഹരമാണ്. വീഡിയോ കാണാം...
Waves touching the Clouds pic.twitter.com/nVzvFOpCh3
— Science & Nature (@Sci_Nature0) December 21, 2021
Also Read: 'സൈറയില്ലാതെ ആര്യ യുക്രൈനിൽ നിന്നും മടങ്ങില്ല' നൊമ്പരമാകുന്ന ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
എന്തായാലും ഈ മനോഹര ദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫറെ ശരിക്കും നമിക്കണം. അദ്ദേഹം പ്രകൃതിയുടെ ഈ മനോഹര ഭാവം ഒട്ടും ഭംഗി കുറയ്ക്കാതെ പകർത്തി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു. വൈറലാകുന്ന വീഡിയോയിൽ ശാന്തമായ കടൽ പെട്ടെന്ന് തിരമാലകളോടെ ഉപരിതലത്തിലേക്ക് ഉയരുന്നതും നിശ്ചലമായ മേഘങ്ങളെ പതുക്കെ സ്പർശിച്ച് അവയേയും കൊണ്ട് സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിങ്ങൾക്ക് കാണാം. സ്ലോ മോഷനിലുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 1.4 M വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ഒപ്പം 6.1k ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ @Sci_Nature0 എന്ന പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.