Viral Video: സോഷ്യൽ മീഡിയയിൽ എപ്പോഴും എന്തെങ്കിലുമൊക്കെ വൈറലാകാറുള്ളത് സ്വാഭാവികമാണ്.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ  ചിലപ്പോൾ മൃഗങ്ങളുടെ അപകടകരമായ പോരാട്ടവുമായി ബന്ധപ്പെട്ട വീഡിയോകൾ വൈറലാകാറുണ്ട് എന്നാൽ ചിലപ്പോൾ തമാശകൾ നിറഞ്ഞ എന്തെങ്കിലും വീഡിയോയായിരിക്കും തരംഗം സൃഷ്ടിക്കുക.  കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ വീഡിയോകൾ ഇവിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. അതിൽ ചിലത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്താലുടൻ തന്നെ വൈറലാകാറുമുണ്ട്.  ഇപ്പോഴിതാ വധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും തരംഗമാകുകയാണ്. ഇതിൽ കാണുന്ന കാഴ്‌ച കണ്ടാൽ നമുക്ക് ചിരി നിർത്താൻ ബുദ്ധിമുട്ടാകും. വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകൾ കാണുകയും നിരവധി ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിംഹവും കോബ്രയും തമ്മിൽ ഉഗ്രൻ പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും 


പുറത്തുവന്നിരിക്കുന്ന വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയിരിക്കുന്നത്.  ഇവിടെ വരൻ വധുവിനെ കിടപ്പുമുറി കാണിക്കുകയാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച കിടപ്പുമുറി കണ്ട് വധു സന്തോഷം കൊണ്ട് മതിമറന്നുപോയി.  എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വധു പറഞ്ഞതു കേട്ട വരൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.  മാത്രമല്ല ഇത് കേട്ടപ്പോഴുള്ള വരന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.  അതായത്  പൂക്കളാൽ അലങ്കരിച്ച കിടപ്പുമുറി കണ്ട വധുവിന് ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീടാണ് വധുവിന് തോന്നിയത് ഇനിയിപ്പോ ഇതിനിടയിൽ നമ്മൾ എവിടെ കിടക്കുമെന്ന്.  ഇത് കേട്ട വരൻ ശരിക്കും തകർന്നുപോയി.  താൻ ഇത്രയും കഷ്ടപ്പെട്ടത് വെറുതെ ആയല്ലോ എന്നായി വരൻ.  അത് ശരിക്കും വരന്റെ മുഖ ഭാവത്തിൽ നിന്നുതന്നെ നമുക്ക് മനസിലാക്കാൻ കഴിയും.  ശരിക്കും പറഞ്ഞാൽ അവന്റെ കഠിനാധ്വാനമെല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിപ്പോയി എന്നുവേണം പറയാൻ.  വീഡിയോ കാണാം..


Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..! 



Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം 


 


വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ വീഡിയോ brides_special എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടമാകുകയും ചെയ്തിട്ടുണ്ട്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 33.7k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.