മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര അടുത്തിടെ പങ്കുവെച്ച ഒരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ, ഒരു കടുവ കാറിന്റെ പുറകിൽ കടിച്ച് വലിക്കുന്നത് കാണാം. തമിഴ്‌നാട്ടിലെ തെപ്പക്കാടിന് സമീപം ഊട്ടി -മൈസൂർ റോഡിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

1 മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ മഹീന്ദ്ര സൈലോ എസ്‌യുവിക്കുള്ളിൽ വിനോദസഞ്ചാരികൾ ഇരിക്കുന്നതും കടുവ പല്ലുകൊണ്ട് ബമ്പറിൽ പിടിച്ച് കാർ പിന്നിലേക്ക് വലിച്ചുകൊണ്ട് ശക്തി പ്രകടിപ്പിക്കുന്നതും കാണിക്കുന്നുണ്ട്. 


ALSO READ : വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍



ആ കാർ ഒരു സൈലോ ആണ്, അതിനാൽ അവൻ അത് ചവച്ചരച്ചതിൽ എനിക്ക് അതിശയിക്കാനില്ല. മഹീന്ദ്ര കാറുകൾ രുചികരമാണെന്ന് ആണെന്നാണ് എന്റെ കാഴ്ചപ്പാട്.


ALSO READ : Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla


ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോ പെട്ടെന്ന് വൈറലായി മാറുകയും ഏകദേശം 5 ലക്ഷത്തോളം കാഴ്ചക്കാരെയും 26,000-ലധികം ലൈക്കുകളും ലഭിക്കുകയും ചെയ്തു. ചിലർ വാഹനത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുകയും മറ്റുള്ളവർ കടുവയുടെ ക്ഷേമത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.