Viral Video: മിക്ക ആളുകളും പാമ്പുകളെ വളരെയധികം ഭയമാണ്. എന്തിനേറെ ഒരു പാമ്പിനെ ദൂരെവച്ചു കണ്ടാൽ പോലും ബോധം പോകുന്ന ആളുകളുമുണ്ട്.  അപ്പോൾ പിന്നെ അടുത്തു കണ്ടാലുള്ള കാര്യം പറയണ്ടല്ലോ.  എന്നാൽ ചില ആളുകൾ ഉണ്ട് കേട്ടോ പാമ്പുകളെ നിയന്ത്രിക്കാനും കഴിവുള്ളവർ.  അത്തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  വീഡിയോ കാണുമ്പോൾ നമുക്ക് ഭയവും അത്ഭുതവും തോന്നുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഡസനോളം വരുന്ന മൂർഖന്മാരോടൊപ്പം കൂളായി നിൽക്കുന്ന പെൺകുട്ടിയെ.  പെൺകുട്ടി കൂളായി ഓരോന്നിനെയായി കുളിപ്പിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  പാമ്പുകളും വലിയ ബഹളങ്ങളൊന്നുമില്ലാതെ കുളി ആസ്വദിക്കുന്നുണ്ട്.  വീഡിയോ പുറത്തുവന്ന സെക്കന്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വീഡിയോയ്‌ക്കെതിരെ നെറ്റിസൺമാരും വൻ പ്രതികരണമാണ് നനൽകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നിരവധി പാമ്പുകൾക്കിടയിൽ ഒരു പെൺകുട്ടി ബക്കറ്റുമായി കൂളായി നിൽക്കുന്നത്.  ശേഷം സംഭവിക്കുന്നത് കണ്ടാൽ ശരിക്കും ഞെട്ടും.  അതായത് പെൺകുട്ടി ഓരോ മൂർഖൻമാരേയും കുളിപ്പിക്കുന്നതാണ് നമ്മൾ പിന്നെ കാണുന്നത്. നോക്കി നിൽക്കെ ഓരോന്നിനെയായി എടുത്തുമാറ്റി കുളിപ്പിക്കുന്നതും കാണാം.  മാത്രമല്ല ഇടയ്ക്കിടയ്ക്ക് പെൺകുട്ടി ഈ മൂർഖന്മാരെ തലോടുന്നതും എടുത്ത് ഉയർത്തുന്നതും അതിനോടൊപ്പം തലയാട്ടി കളിക്കുന്നതും ഒക്കെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ചില മൂർഖന്മാർ പെൺകുട്ടിയുടെ ചലനം അനുസരിച്ച് കൊത്താൻ ആയുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ചില പാമ്പുകളെ കൈകൊണ്ട് എടുത്തിട്ട് ശേഷം താഴേക്ക് ഇടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്തായാലും ഈ വീഡിയോ ശ്വാസം അടക്കിപിടിച്ചിരുന്നുകൊണ്ട് മാത്രമേ നമുക്ക് കാണാൻ കഴിയൂ എന്നത് വലിയൊരു സത്യമാണ്.  അത്തരത്തിലുള്ള കാഴ്ചകളാണ് വീഡിയോയിലുള്ളത്.  വീഡിയോ കാണാം...


Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ


 



Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 


വൈറലാകുന്ന ഈ വീഡിയോ reddit ൽ uwakeup എന്ന അക്കൗണ്ടിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. ഏതാനും നിമിഷങ്ങൾ കൊണ്ടുതന്നെ വളരെ ചെറിയ ഈ വീഡിയോക്ക് ഇതുവരെ ആയിരക്കണക്കിന് വ്യൂസും നിരവധി കമൻറുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.