Viral Video : മെട്രോയിൽ കമിതാക്കൾ ചെയ്തത് കണ്ടോ? സംഭവം വിവാദമായി
Couples Romance Video : ഒരു തൂണിൽ ചാരി നിൽക്കുന്ന യുവാവിനെയും യുവതിയെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇടയ്ക്കിടെ ഇരുവരും തമ്മിൽ ചുംബിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും
അടുത്തിടെ ഡൽഹി മെട്രോയിൽ അത്രയ്ക്കും വിചിത്രമായ സംഭവങ്ങളാണ്. ഒരു പെൺകുട്ടി അൽപ വസ്ത്രധാരിയായി രാജ്യതലസ്ഥാനത്തെ മെട്രോ ട്രെയിനിൽ സഞ്ചരിച്ച വീഡിയോ വൈറാലുകയും അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു. ഈ സംഭവങ്ങൾക്കൊപ്പം ഡൽഹി മെട്രോയിൽ നടക്കുന്ന പല സംഭവ വികാസങ്ങളും പുറത്ത് വരികയും ചെയ്തു. യാത്രക്കാർ തമ്മിൽ അടികൂടുന്നതും കമിതാക്കളുടെ ചില കേളികളും ട്വിറ്ററിൽ ഇടം പിടിച്ചു. അങ്ങനെ കമിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്
കമിതാക്കളായ രണ്ട് പേർ മെട്രോ ട്രെയിനിൽ കെട്ടിപ്പിടിച്ച് ചുംബനം നിൽക്കുന്നതാണ് വീഡിയോ. തൂണിൽ ചാരി നിന്ന് ഇരുവരും സ്വയം മറന്ന് യാത്ര ആസ്വദിക്കുകയാണ്. അതിനിടയിൽ ഇരുവരും തമ്മിൽ പല പ്രാവശ്യങ്ങളായി ചുംബനം നൽകുന്നുണ്ട്. ഇരുവരും തമ്മിൽ മെട്രോ ട്രെയിനിൽ ചെയ്യുന്നത് മറ്റൊരാൾ ചിത്രീകരിക്കുകയായിരുന്നു.
ALSO READ : Viral Video : മൊട്രോയിൽ സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റം; ഒരാൾ മുളക് സ്പ്രേയുമെടുത്തു; പിന്നീട് നടന്നത്...
ഏകദേശം 1.10 മിനിറ്റ് ദൈഘ്യം വരുന്ന വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രാദേശിക ബിജെപി നേതാവായ വിരെന്ദ്ര തിവാരിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 22,000ത്തിൽ അധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കമിതാക്കളുടെ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് കുറിപ്പും രേഖപ്പെടുത്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
" ഈ കാര്യങ്ങൾ ഒക്കെ എവിടെ വെച്ച് ചെയ്യണമെന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കുറച്ചെങ്കിലും പഠിപ്പിച്ച് കൊടുക്കുക. അല്ലെങ്കിൽ അവർ തെറ്റ് ചെയ്യുന്നത് മറ്റുള്ളവരെ പ്രേരിപ്പിക്കും" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വീഡിയോ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിട്ടുണ്ട്. മറ്റു ചിലർ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്ന കമന്റിലൂടെ ചോദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...