വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ നിറഞ്ഞ ലോകമാണ് സോഷ്യൽ മീഡിയ. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാം. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന, ചിലപ്പോൾ ഞെട്ടിക്കുന്ന, ചിലപ്പോൾ സങ്കടം കൂട്ടുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. കണ്ടാൽ ഞെട്ടിപ്പോകുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയായി മൂർഖൻ പാമ്പുകളുടെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മൂർഖൻ പാമ്പുകൾ ഹൈബർനേറ്റ് ചെയ്യുന്ന കാലയളവാണിത്. തുടർന്ന് ഡിസംബർ-ജനുവരി മാസങ്ങളിൽ ഇണചേരൽ കാലയളവ്. എന്നാൽ ഈ വിഷപ്പാമ്പുകൾ എവിടെയാണ് ഉറങ്ങുന്നതെന്ന് മനുഷ്യർ പലപ്പോഴും ചിന്തിക്കാറുണ്ട്. എവിടെയാണെന്നറിയണേൽ ഈ വീഡിയോ കണ്ട് നോക്കൂ...



സ്കൂട്ടറിനുള്ളിൽ നിന്നാണ് ഇവിടെ മൂർഖനെ കണ്ടെത്തിയത്. അടുത്ത കാലത്തായി സ്കൂട്ടറുകളിൽ നിന്ന് പാമ്പുകളെ പിടികൂടുന്ന വാർത്തകൾ കാണാറുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "സ്കൂട്ടറുകൾ മൂർഖന് ഉറങ്ങാൻ അനുയോജ്യമായ സ്ഥലമായി മാറുന്നു". ഒടുവിൽ ഒരു പാമ്പ് പിടിത്തക്കാരൻ വന്ന് അതിനെ സ്കൂട്ടറിൽ നിന്നും പുറത്തെടുത്തു.


Also Read: Viral Video: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


വീഡിയോ ഇതിനോടകം 52.3k ആളുകൾ കണ്ടുകഴിഞ്ഞു. 36 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി ലൈക്കും ലഭിച്ചു. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.