Viral Video: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ കൊമോഡോ ഡ്രാഗൺ മാനിന്റെ അടുത്തേക്ക് വരുന്നതും അതിനെ വിഴുങ്ങാൻ ശ്രമിക്കുന്നതും.  പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ വീഡിയോ കാണുക.  

Written by - Ajitha Kumari | Last Updated : Nov 4, 2022, 06:29 PM IST
  • കൊമോഡോ ഡ്രാഗണെ കണ്ട് ജീവനുംകൊണ്ട് ഓടുന്ന മാൻ
  • മാനിനെ തട്ടാനായി കൂടെ ചാടി കൊമോഡോ ഡ്രാഗൺ
Viral Video: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..!  വീഡിയോ വൈറൽ

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി നമുക്ക് കാണാൻ കഴിയുന്നത്.  ഇവിടെ കാണുന്ന വീഡിയോകൾ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചിലപ്പോൾ അമ്പരപ്പിക്കുകയും ചെയ്യാറുണ്ട്.  വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലും അത്തരത്തിലുള്ള കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കടൽ തീരത്ത് ഒരു മാൻ ഇരിക്കുന്നതും അവിടേയ്ക്ക് പാഞ്ഞുവരുന്ന   കൊമോഡോ ഡ്രാഗണേയും.  തീരാത്ത് ഇരിക്കുന്ന മാനിനെ കണ്ടപ്പോൾ ഇപ്പോൾ ശാപ്പിടാം എന്ന ചിന്തയോടെയാണ് കൊമോഡോ ഡ്രാഗൺ പാഞ്ഞുവന്നത്.   പിന്നെ വീഡിയോയിൽ കാണുന്നത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടിപ്പോകും. 

Also Read: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെട്ടെന്ന്  കൊമോഡോ ഡ്രാഗണിനെ കണ്ട മാൻ പേടിച്ച് നദിയിലേക്ക് ചാടി മുന്നോട്ട് നീന്തുന്നത്.  കൊമോഡോ ഡ്രാഗണിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് മാൻ വെള്ളത്തിലേക്ക് ചാടിയത്.  എന്നാൽ കൊമോഡോ ഡ്രാഗൺ ഉണ്ടോ പിന്മാറുന്നു.  അതും കൂടെ വെള്ളത്തിലേക്ക് ചാടി മാനിനു പിന്നാലെ നീങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോയിൽ കാണുന്നതിൽ നിന്നും നമുക്ക് മനസിലാകുന്നത് മാനിനെ ആ കൊമോഡോ ഡ്രാഗൺ ഇരയാക്കി കാണും എന്നാണ്.  വീഡിയോ കാണാം...

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlife Stories (@wildlife_stories_)

Also Read: പശുവിനെ വേട്ടയാടാനെത്തി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

കൊമോഡോ ഡ്രാഗണുമായി ബന്ധപ്പെട്ട ഈ വീഡിയോ Wildlife_stories_ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൊമോഡോ ഡ്രാഗണിന് മാനുകളെ പൂർണ്ണമായും വിഴുങ്ങാനുള്ള കഴിവുണ്ട്. ഇവ കാണാൻ പല്ലികളെപ്പോലെയാണെങ്കിലും വളരെ വലുതാണ്.   ഒരു പ്രത്യേക വംശത്തിൽപ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ.  ഇവക്ക് 2 മുതൽ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News