viral video: മിക്കവാറും സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടെയോ അല്ലെങ്കിൽ പാമ്പിന്റെയോ വീഡിയോയായിരിക്കും ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും അപ്‌ലോഡ് ചെയ്യുന്നതും. എങ്കിലും വളരെ കുറച്ച് അതായത് ചില വീഡിയോകൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം (Viral Video) സൃഷ്ടിക്കാറുള്ളത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ പല പ്ലാറ്റ്ഫോമിലൂടെയും ഇപ്പോൾ വൈറലാകുന്നത് (Viral Video).  വീഡിയോയിൽ ഒരു നായയുടെയും കോഴിയുടെയും അടിപിടി രംഗങ്ങളാണ് ഉള്ളത്. 


Also Read: Viral Video: പാമ്പിനു മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്ത എലിയുടെ അവസ്ഥ കണ്ടോ? ഈ വീഡിയോ കണ്ടുനോക്കൂ


വീഡിയോ കണ്ടാൽ നമ്മൾ പൊട്ടിച്ചിരിക്കുകയും ഒപ്പം ഒന്ന് ഞെട്ടുകയും ചെയ്യും.  വീഡിയോ കാണാം... 


 



 


നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോ (Viral Video) ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.  നിരവധി റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.  30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വൈറലാകുന്ന ഈ വീഡിയോയിൽ തുറസ്സായ സ്ഥലത്ത് ഒരു കോഴി കുഞ്ഞുങ്ങളുമായി നടക്കുന്നത് കാണാം. 


അപ്പോൾ തനിക്കുള്ള ഇരയെ കിട്ടിയെന്ന രീതിയിൽ ഒരു നായ അവിടെയെത്തുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും.  അതിനുശേഷം നിങ്ങൾ വീഡിയോയിൽ കാണുന്ന കാഴ്ച വല്ലാത്തൊരു കാഴ്ചയാണ്.  


Also Read: Viral News: അടുത്ത വർഷം ഭൂമിയിൽ കാണാം മനുഷ്യരെപ്പോലെ തോന്നിക്കുന്ന അപകടകാരികളായ മത്സ്യങ്ങളെ!


നായ പതിയെ കോഴിക്കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് വന്നപ്പോൾ പെട്ടെന്ന് ചാടിവീഴുന്ന തള്ളക്കോഴിയെ നിങ്ങൾക്ക് കാണാം.  നായയെ തന്റെ മൊത്തം ശക്തിയെടുത്ത് കൊത്തി ഓടിക്കുകയായിരുന്നു തള്ളക്കോഴി.  


അത്രയ്ക്ക് ഭയാനകമായ രീതിയിലായിരുന്നു കോഴി നായയെ ആക്രമിച്ചതെന്ന് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാം.  തന്റെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് പോലും നായയെ അടുപ്പിക്കാതെയുള്ള  കോഴിയുടെ ഈ ആക്രമണം കാണുമ്പോൾ നമുക്ക് മനസിലാകും 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം' എന്ന്.  


Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ 


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ @fred035schultz എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.  സോഷ്യൽ മീഡിയ യൂസേഴ്സ് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.