Viral Video: ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇനങ്ങളിൽ ഒന്നാണ് പാമ്പുകൾ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല അല്ലെ.  പാമ്പുകളോട് കിടപിടിക്കാൻ മനുഷ്യരായാലും മൃഗങ്ങളായാലും ഒന്ന് പേടിക്കും. അത്തരമൊരു ജീവിയാണ് പാമ്പുകൾ.  എന്നാൽ ചില സമയത്ത് പാമ്പിനെ നമ്മൾ പ്രതീക്ഷിക്കാത്ത ചില ജീവികൾ ഇരയാക്കാറുണ്ട്.  അങ്ങനൊരു കാര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവിടെ കണ്ടോളൂ... അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ സംസാര വിഷയം.  വീഡിയോ ആളുകളെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്.  ഞെട്ടിക്കുന്ന ഈ വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുട്ട കക്കാൻ എത്തിയ രാജവെമ്പാലയെ കൊത്തിയോടിച്ച് കോഴി.. ! വീഡിയോ കാണാം


ശരിക്കും പറഞ്ഞാൽ വീഡിയോ ഒരു താറാവുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ചെറിയ താറാവ് തന്റെ വിശപ്പടക്കാനായി ഒരു നടിയുടെ തീരത്ത് നിന്നും കീടകളെ തിരയുന്നത്.  പെട്ടെന്നാണ് താറാവിന്റെ മുന്നിൽ ഒരു അപകടകാരിയായ പാമ്പ് വരുന്നത്.  അതിനെ കണ്ടതും എന്താ ഇതാ എന്നൊന്നും നോക്കാതെ താറാവ് അതിന്റെ വാലിൽ കൊത്തിയങ്ങു വിഴുങ്ങാൻ തുടങ്ങുകയാണ്.  പിന്നെ സംഭവിച്ചത് ഒരു ഞെട്ടലോടെ മാത്രമേ നിങ്ങൾക്ക് കണ്ടിരിക്കാൻ കഴിയുകയുള്ളു. 


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


താറാവ് പാമ്പിനെ പതിയെ പതിയെ വിഴുങ്ങുന്നത് വീഡിയോയിൽ കാണാൻ കഴിയും.   താറാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പാമ്പ് ശ്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  പക്ഷെ ഒരു രക്ഷയുമില്ലാതെ താറാവിന്റെ വായിൽ അകപ്പെടുന്നതും നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.   ശരിക്കും പറഞ്ഞാൽ ഒരു പുഴുവിനെ വിഴുങ്ങുന്ന അതെ ലാഘവത്തോടെയാണ് ഈ അപകടകാരിയായ പാമ്പിനെ താറാവ് വിഴുങ്ങിയത്. വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ beautiful_new_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് ഇതുവരെ 239 k വ്യൂസും ധാരാളം ലൈക്‌സും കമന്റും ലഭിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ കാണേണ്ടത് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.