താനെ : ഇന്ത്യയിലെ വിവാഹ പരിപാടികൾക്ക് ഏറ്റവും പ്രധാന്യം വഹിക്കുന്ന ഒരു ചടങ്ങാണ് വിരുന്നിന് വിളിച്ചവർക്ക് ഭക്ഷണം നൽകുക എന്നത്. ഭക്ഷണം വിഭവ സമൃദമായൽ ചിലപ്പോൾ തീപിടുത്തം ഉണ്ടായാൽ പോലും രക്ഷപ്പെടാൻ ശ്രമിക്കില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ വിവാഹപന്തലിന് തീപിടിച്ചപ്പോൾ അത് ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുന്ന വിരുന്നിന് വന്നവരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. വിവാഹ പന്തലിന് തീപിടിച്ചപ്പോൾ കല്യാണത്തിന് എത്തിയ അതിഥികൾ അത് ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നതായിരുന്നു വീഡിയോ. ഇന്ത്യൻ ഫയർ സർവീസ് വീഡിയോ പുറത്ത് വിട്ടതിന് ശേഷം നിരവധ പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


ALSO READ : Viral Video: കണ്ടാല്‍ ഭയന്നുപോകും, ഇത്രയും ഭീമന്‍ പെരുമ്പാമ്പിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...!! വീഡിയോ വൈറല്‍


തീപടർന്ന് പിടിച്ചത് അങ്ങനെ പൂർണമായും ഗൗനിക്കാതിരുന്നില്ല ഇവർ. ഇടയ്ക്കൊക്കെ തിരിഞ്ഞ് നോക്കി സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ബാക്കി ഭക്ഷണം പൂർത്തിയാക്കുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും. 


ALSO READ : Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍



നവംബർ 28ന് ശനിയാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പന്തലിന് സമീപത്തുള്ള സ്റ്റോർ റൂമിൽ നിന്ന് തീപടർന്ന് പിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിന്റെ മൂന്ന് വാഹനം സംഭവ സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. 


ALSO READ : Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്


അപകടത്തിൽ ആറ് ഇരുചക്രവാഹനങ്ങൾക്കും സ്റ്റേജ് ഡെക്കറേഷനും കസേരകളും അഗ്നിക്ക് ഇരയായി. അതേസമയം മറ്റ് കാര്യമായ അപകടങ്ങൾ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പടക്കം പൊട്ടിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് ഫയർ ഫോഴ്സ ഉദ്യോഗസ്ഥരുടെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.