സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. അതിൽ വളരെ കുറച്ച് വീഡിയോകൾ മാത്രമാണ് വൈറലായി മാറാറുള്ളത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആൺകുട്ടിക്ക് വേണ്ടി രണ്ട് പെൺകുട്ടികൾ  നടു റോഡിൽ കിടന്ന് തല്ല് കൂടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആൺകുട്ടി ഒരു പെൺകുട്ടിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ നടക്കുന്നില്ല. വഴക്കിന്റെയും അടിയുടെയും ശരിയായ കാരണമൊന്നും ആർക്കും അറിയില്ല. പെൺകുട്ടികളെ പിടിച്ച് മാറ്റാൻ മറ്റൊരു പെൺകുട്ടിയും ശ്രമിക്കുന്നുണ്ട്. ഒടുവിൽ ഈ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ വഴക്ക് ഉണ്ടാകുകയും ചെയ്യുന്നുണ്ട്.


ALSO READ: Viral Video : കോട്ടയത്ത് ക്ഷേത്രത്തിന് മുന്നിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി; വീഡിയോ വൈറൽ



 ഒക്കെ വൈറൽ 7945 എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്. പെൺകുട്ടികളുടെ വഴക്ക് കണ്ട് നിരവധി പേർ കൂടി നിൽപ്പുണ്ട്. എന്നാൽ വേറെയാരും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നില്ല. ഇതിൽ ഒരു പെൺകുട്ടിയെ ആ ആൺകുട്ടിയും മറ്റേ പെൺകുട്ടിയും പിടിച്ച് മാറ്റാൻ ശ്രമിച്ച പെൺകുട്ടിയും പിടിച്ച് കൊണ്ട് പോകുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ