പെട്ടെന്ന് ഒരു സിംഹം നിങ്ങളുടെ മുന്നിലേക്ക് വന്നാൽ എന്ത് ചെയ്യുമെന്ന് ആലോചിട്ടുണ്ടോ ? പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട എന്നായിരിക്കും മിക്കവരുടെയും മറുപടി. ഇതിപ്പോൾ പറയാൻ ഒരു കാര്യമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇതിന് കാരണമാകുന്നത്. ഒരു സിംഹം ഒരു റെസ്റ്റോറൻറിലേക്ക് കയറി പോകുന്നതാണ് വീഡിയോയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യങ്ങൾ ഗുജറാത്തിലെ ജുനഗഡിൽ നിന്നുള്ളതാണെന്നാണ് സൂചന. എന്നാൽ സ്ഥലം വ്യക്തമല്ല. 2021 ഫെബ്രുവരി 8-നാണ് സംഭവം നടന്നതെന്ന് വീഡിയോയിൽ പറയുന്നു. വെളുപ്പിനെ അഞ്ച് മണിക്കാണ് സംഭവം. ഗേറ്റിലെ ഡിവൈഡറുകൾ ചാടി കടന്നാണ് സിംഹം ഉള്ളിലേക്ക് പ്രവേശിക്കുന്നത്. കാഴ്ച കണ്ട് ഞെട്ടിയ സുരക്ഷാ ജീവനക്കാരൻ എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാതെ പകച്ചു.


 



റെസ്റ്റോറൻറിലേക്ക് കയറിയ സിംഹം പാർക്കിങ്ങ് ഏരിയയിലും മറ്റുമായി ചുറ്റിപറ്റി നടന്ന ശേഷം ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും പിന്നീട് പതിയെ തിരികെ മടങ്ങുകയുമായിരുന്നു. അതിനിടയിൽ സെക്യൂരിറ്റി ജീവനക്കാർ ആനിമൽ കണ്ട്രോൾ വിഭാഗത്തിനെ സഹായത്തിനായി വിളിക്കാൻ തുടങ്ങിയെങ്കിലും അതിന് മുൻപെ സിംഹം മുങ്ങി.


ഹൂ കെയർസ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ എത്തിയത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 46 മില്യൺ ആളുകളാണ് ഫേസ്ബുക്കിൽ വീഡിയോ കണ്ടത്. രസകരമായ കമൻറുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിൻറെ പരിചരണം വളരെ മോശമായി എന്നാണ് ഒരാൾ കമൻറിട്ടത്. വിവരമില്ലായ്മയും പിടിപ്പുകേടും ചിലപ്പോ ഉപകാരപ്പെടുമെന്ന് മറ്റൊരാളും കമൻറിട്ടു. നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.