Viral Video: അടുത്തിടെയാണ്  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍  പൊങ്കൽ, മകരസംക്രാന്തി തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിളവെടുപ്പ്  ഉത്സവങ്ങളോടനുബന്ധിച്ച് മൃഗങ്ങളെ  പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരയോട്ടങ്ങളും  പതിവാണ്. അത്തരത്തില്‍ ഒരു കാളവണ്ടിയോട്ട മത്സരത്തിന്‍റെ  വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  സംഭവം നടന്നത്  കഴിഞ്ഞ വര്‍ഷമാണ് എങ്കിലും  സോഷ്യല്‍ മീഡിയ വീണ്ടും ഒരു ഓര്‍മ്മപുതുക്കല്‍ നടത്തിയിരിയ്ക്കുകയാണ്.  


ഒരു കാളവണ്ടിയോട്ട  മത്സരത്തിന്‍റെ വീഡിയോ വീണ്ടും  സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്. തന്നെ അടിച്ചവരോട് പകരം വീട്ടുന്ന പോത്താണ് ഈ  വൈറല്‍ വീഡിയോയിലെ താരം.  മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരയോട്ടമാണ് വേദി. പോത്തുകളേയും  കാളകളേയുമാണ്  ഇത്തരം മത്സരയോട്ടങ്ങളില്‍ പങ്കെടുപ്പിക്കാറ്.  


Also Read: Viral Video: അല്ലു അർജുന്‍റെ 'പുഷ്പ' ഡയലോഗുമായി കിലി പോൾ, അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍


വീഡിയോയില്‍ പോത്ത് വണ്ടി വലിച്ചുകൊണ്ട് ഓടുകയാണ്. ഈ വണ്ടിയില്‍ നാലോ അഞ്ചോ പേര്‍ ഇരിപ്പുണ്ട്.  പോത്തിനെ വേഗത്തില്‍ ഓടിക്കാന്‍ വേണ്ടി അവര്‍ അതിനെ തല്ലുകയും ചെയ്യുന്നുണ്ട്.  വണ്ടിയുടെ മുന്നിലും പിന്നിലും ഇരുചക്രവാഹനങ്ങളില്‍ ഒപ്പമെത്തുന്ന യുവാക്കള്‍ വലിയ ശബ്ദമുണ്ടാക്കി ഈ മൃഗങ്ങളെ വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിക്കുന്നു. അതുപോലെ ബഹളം വച്ച് കുറെ ദൂരം മുന്നോട്ടു പോകുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ശരിയായ സമയം എത്തിയപ്പോള്‍ പോത്ത് പകരം വീട്ടുകയാണ്...!! 


വീഡിയോ കാണാം:-



അതായത്, ഹൈവേയിലൂടെ അതിവേഗം പായുന്ന പോത്ത്, മനപ്പൂർവ്വം റോഡിന്‍റെ നടുവിലെ ഡിവൈഡര്‍ മറികടക്കുകയാണ്.  നിയന്ത്രണം വിട്ട വണ്ടി  ഡിവൈഡറില്‍ ഇടിച്ച് മറിയുന്നതും അതിലിരുന്ന ആളുകള്‍ ദൂരെ തെറിച്ചു വീഴുന്നതും വീഡിയോയില്‍ കാണാം. ഭാഗ്യത്തിന് വലിയ വാഹനങ്ങള്‍  ഒന്നും തന്നെ ആ സമയത്ത് നിരത്തില്‍ ഉണ്ടായിരുന്നില്ല...  വലിയ വാഹനം എത്തിയിരുന്നെങ്കിൽ ഇവരുടെ ജീവന്‍ തന്നെ അപകടത്തില്‍ ആയേനെ... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.