Viral Video: സോഷ്യൽ മീഡിയയിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വീഡിയോകൾ നമുക്ക് കാണാൻ കഴിയും. ചിലപ്പോൾ രണ്ട് മൃഗങ്ങൾ പരസ്പരം പോരടിക്കുന്നതായിരിക്കും കാണുക എന്നാൽ മറ്റുചിലപ്പോൾ പരസ്പരം സ്നേഹിക്കുന്നതും കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!


പലപ്പോഴും സിംഹവും പുള്ളിപ്പുലിയും ചീറ്റയും മറ്റ് മൃഗങ്ങളുമായി കടിപിടി കൂടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം എന്നാൽ ഇവ പാമ്പുകളുമായി ഏറ്റുമുട്ടുന്നത് നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല അല്ലെ. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത് (Viral Video).   


Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!


നദീതീരത്ത് ചെറിയ ഒരു പെരുമ്പാമ്പിനെ പുള്ളിപ്പുലി ആക്രമിക്കുന്നതാണ് ഈ വിഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോ കണ്ടാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും നദിക്കരയിൽ വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലിയെ. എന്നാൽ അവിടെ പുലിയുടെ കണ്ണുകൾ ഒരു ചെറിയ പെരുമ്പാമ്പിൽ പതിയുകയും അതിനെ ഒറ്റച്ചാട്ടത്തിന്  തൂക്കിയെടുക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. 


Also Read: Viral Video: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും


ഇതിനിടയിൽ പെരുമ്പാമ്പ് തിരിച്ചാക്രമിക്കാൻ ശ്രമിച്ചുവെങ്കിലും രക്ഷനേടാൻ കഴിഞ്ഞില്ല. ശേഷം അതിനേയും കടിച്ചെടുത്ത് കൊണ്ട് പുള്ളിപ്പുലി പോകുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ സാധിക്കും.  ഇരുവരും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ കാണാം...


 



Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!


സാധാരണ ഇത്തരമൊരു കാഴ്ച കാണാൻ കിട്ടുന്നതല്ല അതുകൊണ്ടുതന്നെ വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്.  ഈ വീഡിയോ wild_animals_creation എന്ന ഇൻസ്റ്റാഗ്രാം പേജിലാണ്  പങ്കുവെച്ചിരിക്കുന്നത്. വീഡിയോ (Viral Video) കണ്ടതിന് പിന്നാലെ നിരവധി കമന്റുകൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകുന്നുണ്ട്. വീഡിയോയ്ക്ക് ഇതുവരെ  ആയിരത്തിലേറെ ലൈക്കുകളും വ്യൂസുമാണ് ലഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.