Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!

Viral Video: രസകരമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് ലോകം.  ഇവിടെ ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.  

Written by - Ajitha Kumari | Last Updated : Feb 19, 2022, 02:57 PM IST
  • കാട്ടിൽ ഫോട്ടോയെടുക്കാൻ പോയയാളെ പാമ്പ് ഓടിച്ചു
  • പരിഭ്രാന്തനായ ആൾ ഓടുന്ന വീഡിയോ വൈറലാകുന്നു
Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!

Viral Video: രസകരമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് ലോകം.  ഇവിടെ ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.  ഇതിൽ ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും എന്നാൽ ചിലത് ത്ഭുതപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യും. 

Also Read: Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ ഐഡിയ നോക്കൂ, നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വരി മുഴുവന്‍ കാലി...!!

ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോയിൽ (Viral Video) മിക്കതും പാമ്പുമായി ബന്ധപ്പെട്ടത് ആയിരിക്കും.  ഇപ്പോൾ സിംഹത്തിന്റെയും കുരങ്ങന്റെയും വീഡിയോകളും ഇവിടെ തരംഗം സൃഷ്ടിക്കാറുണ്ട്.  എങ്കിലും ചില വീഡിയോ കണ്ടാൽ നമ്മുടെ മനസ്സിൽ നിന്നും അത് പോകില്ല.  കുറെ നാൾ നമുക്ക് അതിന്റെ ഓർമ്മയുണ്ടാകും.  അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!

ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ (Viral Video) കണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് മണിക്കൂറുകൾക്കകം വൈറലാകാറുണ്ട്. ഈ വീഡിയോയിൽ പാമ്പിന്റെ വീഡിയോ എടുക്കാൻ ശ്രമിക്കുന്ന ആളെ കൊത്താൻ ഓടിക്കുന്ന പാമ്പിനെ നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: Viral Video: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും

ആ യുവാവിന്റെ പുറകെ പാഞ്ഞുകൊണ്ട് കൊത്താൻ ഓടിക്കുന്ന പാമ്പിനെ നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും.  ഒരു കുന്നിന്റെ മുകളിൽ നിന്നും ഇയാൾ പേടിച്ച് ഉരുണ്ടു താഴേക്ക് വീഴുന്നുണ്ടെങ്കിലും വിടാതെ പിന്തുടരുകയാണ് പാമ്പ്. ഒടുവിൽ എന്തോ ഭാഗ്യത്തിന് അയാൾ ഓടി രക്ഷപ്പെട്ടു.  വീഡിയോ കാണാം...

 

Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ

ഈ ഞെട്ടിക്കുന്ന വീഡിയോ (Viral Video) സോഷ്യൽ മീഡിയ സൈറ്റായ ഇൻസ്റ്റാഗ്രാമിൽ fique.off എന്ന പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ ലക്ഷങ്ങളോളം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ഈ വീഡിയോയ്ക്ക് ആറായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഒപ്പം നിരവധി കമൻറുകളും ലഭിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News