Viral Video: ഈ ടാപ്പ് തുറന്നാല്‍ കിട്ടും നല്ല ചൂട് ചായ...!! വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. ദിവസവും ആയിരക്കണക്കിന് വീഡിയോകൾ ആളുകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Viral Video: സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. ദിവസവും ആയിരക്കണക്കിന് വീഡിയോകൾ ആളുകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു ചായയുടെ വീഡിയോ ആണ്. ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ആശ്ചര്യപ്പെടും. വരി വരിയായി കുറെ ടാപ്പുകള്‍ വീഡിയോയില്‍ കാണാം, എന്നാല്‍, ടാപ്പുകള്‍ തുറന്നാല്‍ വരുന്നത് വെള്ളമല്ല, മറിച്ച് നല്ല ചൂടു ചായയാണ് ...!! അതും വിവിധ രുചിയിലുള്ള ചായ....!!
ഇഞ്ചി ചായ, ഏലക്ക ചായ, കറുവാപ്പട്ട ചായ അങ്ങിനെ ചായ വിവിധ രുചികളില്‍ നാം ഉണ്ടാക്കാറുണ്ട്. അവയ്ക്കെല്ലാം, അതിന്‍റെതായ രുചിയും ഗുണങ്ങളും ഉണ്ട്. കാലാവസ്ഥ അനുസരിച്ചാണ് ഏതുതരം ചായ വേണമെന്ന് നാം തീരുമാനിക്കുക. മഴക്കാലത്തും മഞ്ഞുകാലത്തും മിക്ക ആളുകളും ഇഞ്ചി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നു. കൂടാതെ, ഏലക്ക ചായ വേനൽക്കാലത്ത് വളരെ നല്ലതാണ്.
Also Read: Viral Video: BHU വിദ്യാര്‍ത്ഥികളെ 'ചാണക വരളി' ഉണക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍...!! വീഡിയോ വൈറല്‍
നിങ്ങള്‍ക്ക് ചായ ഇഷ്ടമാണ് എങ്കില്‍ ഈ വീഡിയോയും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. തണുപ്പോ മഴയോ ഉള്ള സമയത്ത് എവിടെ നിന്നെങ്കിലും സൗജന്യമായി ചായ കിട്ടിയാലോ? ഇനി സൗജന്യമായി ആര് ചായ തരുമെന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള ഉത്തരമാണ് ഈ വീഡിയോ...!!
വീഡിയോ കാണാം:-
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ കണ്ട് ആളുകള്‍ അമ്പരക്കുകയാണ്. ഈ വീഡിയോയില്‍ നിരനിരയായി ഘടിപ്പിച്ചിരിയ്ക്കുന്ന ടാപ്പുകള്‍ കാണാം. എന്നാല്‍, ഈ ടാപ്പുകള്‍ തുറന്നാല്‍ കിട്ടുക വെള്ളമല്ല, മറിച്ച് വിവിധ രുചിയിലുള്ള ചായയാണ് ലഭിക്കുക. ടാപ്പ് തുറന്നാല്‍ ചായ വരുന്നത് ഒരുപക്ഷേ നിങ്ങള്‍ അപൂർവമായേ കാണാന്‍ സാധ്യതയുള്ളൂ...
Alos Read: Viral Video: ആനയോട് കളിക്കാൻ പോയ സിംഹക്കൂട്ടത്തിന് കിട്ടി എട്ടിന്റെ പണി!
ഈ വീഡിയോ പഞ്ചാബിൽ നിന്നുള്ളതാണ്. വൈറലാകുന്ന ഈ വീഡിയോയിൽ, ടാപ്പിൽ നിന്ന് ആളുകൾക്ക് ചൂട് ചായ വിതരണം ചെയ്യുന്നതും ആളുകൾ വരിയിൽ നിന്ന് ടാപ്പിൽ നിന്ന് ചായ എടുക്കുന്നതും കാണാം.
ashwan_gharu എന്ന ഇൻസ്റ്റാഗ്രാമിൽനിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 13 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...