Viral Video: BHU വിദ്യാര്‍ത്ഥികളെ 'ചാണക വരളി' ഉണക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍...!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍  ദിനം പ്രതി എണ്ണമറ്റ  വീഡിയോകളാണ് എത്തുന്നത്‌. ചിരിയ്ക്കാനും ചിലപ്പോള്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ക്ക് പ്രചാരം ഏറെയാണ്‌.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 05:16 PM IST
  • ഉത്തരേന്ത്യയിലെ പ്രശസ്തമായ ബനാറസ് ഹിന്ദു സർവകലാശാലയില്‍നിന്നുള്ളതാണ് ഈ വീഡിയോ.
  • ഈ വീഡിയോയില്‍ പ്രൊഫസര്‍ വിദ്യാര്‍ത്ഥികളെ ചാണക വരളി ( (cow dung cakes) ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് പഠിപ്പിക്കുകയാണ്.
Viral Video: BHU വിദ്യാര്‍ത്ഥികളെ 'ചാണക വരളി'  ഉണക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍...!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയില്‍  ദിനം പ്രതി എണ്ണമറ്റ  വീഡിയോകളാണ് എത്തുന്നത്‌. ചിരിയ്ക്കാനും ചിലപ്പോള്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ക്ക് പ്രചാരം ഏറെയാണ്‌.

എന്നാല്‍,  അടുത്തിടെ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ഏറെ വിമര്‍ശനം ഏറ്റുവാങ്ങി.  ഉത്തരേന്ത്യയിലെ പ്രശസ്തമായ  ബനാറസ് ഹിന്ദു സർവകലാശാലയില്‍നിന്നുള്ളതാണ് ഈ വീഡിയോ. ഈ വീഡിയോയില്‍ പ്രൊഫസര്‍ വിദ്യാര്‍ത്ഥികളെ ചാണക വരളി (cow dung cakes) ഉണ്ടാക്കുന്നത്  എങ്ങിനെയെന്ന് പഠിപ്പിക്കുകയാണ്.

ബനാറസ് ഹിന്ദു സർവകലാശാല (BHU- Banaras Hindu University) അടുത്തിടെ ഒരു വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു.  പരിപാടിയില്‍  സോഷ്യൽ സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫ കൗശൽ കിഷോർ മിശ്ര 'ഉപല' (upala) ഉണക്ക ചാണകം  (ചാണക വരളി)  (cow dung cakes) എങ്ങനെ ഉണ്ടാക്കാമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ്.  

Also Read: Viral Video: ആനയോട് കളിക്കാൻ പോയ സിംഹക്കൂട്ടത്തിന് കിട്ടി എട്ടിന്റെ പണി!
 
ഈ വീഡിയോയിൽ, പ്രൊഫസര്‍ ചാണകം കൊണ്ടുള്ള ഉപയോഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ചാണക വരളി പൂജ നടത്താനും ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഇന്ധനമായും ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുന്നു. വിദ്യാർത്ഥികൾ ഗ്രാമങ്ങൾ സന്ദർശിച്ച് അവിടെയുള്ളവർക്ക് ചാണക വരളി ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുമെന്നും ചാണകത്തിൽ നിന്ന് തയ്യാറാക്കാവുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറയുന്നു.  

വീഡിയോ കാണാം 

BHU നടത്തിയ സംയോജിത ഗ്രാമവികസന കേന്ദ്രത്തിൽ നടന്ന  ഒരു ശിൽപശാലയിലാണ് പ്രൊഫസര്‍  ഇപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ചാണക വരളി നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസര്‍ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.  

Also Read: Viral Video: സിംഹക്കൂട്ടിലേയ്ക്ക് വെറുതെ ഒന്ന് കൈയിട്ടതേയുള്ളൂ..!! യുവാവിന് സംഭവിച്ചത്... വീഡിയോ വൈറല്‍

അതേസമയം, വീഡിയോ ഏറെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയത്. മീമുകളും തമാശകളുമായി നിരവധിയാളുകൾ പ്രതികരിച്ചതോടെ വീഡിയോ വൈറലായിരിക്കുകയാണ്. 

ഏറെ പരിഹാസ്യമായ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്നത്.   ഗ്രാമങ്ങളിലെ ആളുകൾക്ക് ചാണക വരളി ഉണ്ടാക്കാൻ അറിയാമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. അതേസമയം സർവകലാശാലകൾ ഉന്നത പഠനത്തിനുള്ള സ്ഥലങ്ങളാകണമെന്നും ചാണക വരളി   ഉണ്ടാക്കുന്നത് പഠിക്കാനുള്ള സ്ഥലങ്ങളല്ലെന്നും അഭിപ്രായപ്പെട്ടവരും ഉണ്ട്. 

സോഷ്യല്‍  മീഡിയയില്‍ വൈറലായ  ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

  

 

Trending News