Viral Video: മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത് പതിവാണ്.  ചിലപ്പോൾ മൃഗങ്ങളുമായുള്ള മനുഷ്യരുടെ സൗഹൃദമാണെങ്കിൽ ചിലപ്പോൾ മൃഗങ്ങൾ പരസ്പരം ആക്രമിക്കുന്നതും വീഡിയോകളിൽ കാണാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അതിനെല്ലാത്തിനും അപ്പുറമായുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് (Viral Video).  അതായത് നിരത്തിലൂടെ പായാൻ ശ്രമിക്കുന്ന സിംഹത്തെ കൂളായി ഒക്കത്തെടുത്തുകൊണ്ട് റോഡിലൂടെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണിത്.   


Also Read: Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍


ഈ വീഡിയോ കണ്ടാൽ ശരിക്കും നമ്മുടെ കണ്ണ് തള്ളിപ്പോകും.  സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതുമുതൽ വീഡിയോ ട്രെൻഡിങ്ങിൽ ആണ്. കൂട്ടിനുള്ളിൽ നിന്നും പുറത്തു ചാടിയ വളർത്തു സിംഹമാണ് ഇതെന്നാണ് റിപ്പോർട്ട്.   


വൈറലായ ഈ വീഡിയോയിൽ രാത്രിയുടെ മറവിൽ ഒരു സ്ത്രീ സിംഹത്തെ എടുത്തുകൊണ്ട് നീങ്ങുന്നത് നിങ്ങൾക്ക് കാണാം. ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത് (Viral Video)


Also Read: Viral Video: കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് കോഴി..!


ഈ വീഡിയോ കുവൈറ്റിൽ നിന്നുള്ളതാണെന്നാണ് പറയുന്നത്.  ഈ സിംഹം വളർത്തുമൃഗമാണെന്നും വീടിന് പുറത്തേക്ക് പോയതാണെന്നുമാണ് വിവരം. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് സിംഹത്തെ പൊക്കിക്കൊണ്ട് വരുന്നത്.   


 



 


കൂട്ടിൽ നിന്നും പുറത്തുചാടിയ സിംഹം റോഡിലൂടെ നടക്കുകയായിരുന്നു.  സിംഹത്തെ തിരഞ്ഞ വീട്ടുകാരി അത് കാണുകയും പെട്ടെന്ന് പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോകുകയുമായിരുന്നു. 


Also Read: Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..!


ഈ വീഡിയോ  Arlong എന്നു പേരുള്ള ഒരു ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 3.7 k വ്യൂസ് ആണ് ലഭിക്കുന്നത്. പൊതുവെ സിംഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പരിഭ്രാന്തി പടരാറുണ്ട് എന്നാൽ ഈ സ്ത്രീ സിംഹത്തെ എടുത്തുകൊണ്ട് പോകുന്ന  രീതി കണ്ടാൽ ശരിക്കും ഞെട്ടും. വീഡിയോയ്‌ക്ക് നിരവധി കമന്റുക ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.