ജീവിതത്തിൽ ഏറെ പ്രത്യേകതകൾ ഉള്ള മുഹൂർത്തമാണ് വിവാഹം. വിവാഹം ഏറ്റവും മനോഹരവും വിശിഷ്ടവും ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇത്തരത്തിൽ മനോഹരമായ ഒരു വിഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വരനെ സ്വീകരിക്കാൻ വധു ഒരുക്കിയ ഡാൻസ് കണ്ട് പൊട്ടിക്കരയുന്ന വരന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വരനും സംഘവും വിവാഹ വേദിയിൽ എത്തിയപ്പോഴാണ് വധു ബോളിവുഡ് ഗാനം മേരെ ഹാത് മേ ഹൈ ജോ മെഹന്ദി എന്ന ഗാനത്തിന് ചുവട് വെച്ചത്. ഗാനത്തിന്റെ മനോഹരമായ വരികളും വധുവിന്റെ സുന്ദരമായ ചുവടുകളുമായപ്പോൾ വരൻ വിവാഹ പന്തലിൽ വെച്ച് പൊട്ടി കരയുകയായിരുന്നു. എന്നാൽ ആശ്വസിപ്പിക്കാൻ വധു തന്നെ എത്തി. 


ALSO READ: Viral Video: സിംഹത്തോട് പോരടിക്കാൻ പടയുമായെത്തി സീബ്ര പിന്നെ സംഭവിച്ചത്..!


ബ്രൈഡൽ ലെഹെങ്ക ഡിസൈൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയിക്കുന്നവളെ വിവാഹം ചെയ്യുന്നതിന്റെ സന്തോഷം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോക്ക് 39000 ത്തിന് മേൽ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ കമ്മന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.