Viral Video: കോഴിക്കുഞ്ഞിനെ റാഞ്ചാൻ വന്ന പരുന്തിന് സംഭവിച്ചത്.., വീഡിയോ വൈറൽ
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ ഒരു കോഴിയും ആകാശത്തിലെ ശക്തനായ അപകടകാരി പരുന്തും തമ്മിലുള്ള പോരാട്ടമാണ്.
Viral Video: ദശലക്ഷക്കണക്കിന് വീഡിയോകൾ കൊണ്ട് നിറഞ്ഞതാണ് ഇന്റർനെറ്റ് ലോകം. വീഡിയോ കാണുമ്പോൾ നമ്മൾ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലെ (Social Media) വീഡിയോ കണ്ടാൽ ആശ്ചര്യം, അത്ഭുതം, സന്തോഷം, ദു:ഖം എന്നിങ്ങനെ നിരവധി ഫീലിങ്ങ്സ് ആണ് നമുക്ക് തോന്നുന്നത്.
അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). ആ വീഡിയോ കണ്ടാൽ നമ്മൾ ഞെട്ടും. വീഡിയോ ഒരു തള്ളക്കോഴിയും പരുന്തും തമ്മിലുള്ള പോരാട്ടമാണ്. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഉണ്ട്.
Also Read: Viral Video: ആകാശത്തു നിന്നും പാമ്പ് താഴേക്ക്; ജീവനും കൊണ്ട് ഓടി ആളുകൾ..!
എന്തായാലും വീഡിയോ കാണുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ്. വീഡിയോ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ആളുകൾ നിരവധി തവണയാണ് (Viral Video) കണ്ടിരിക്കുന്നത്. വീഡിയോ കാണാം...
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വൈറലാകുന്ന വീഡിയോയിൽ ഒരു കോഴി തന്റെ കുഞ്ഞുങ്ങളുമായി തുറസ്സായ സ്ഥലത്ത് നടക്കുന്നത് കാണാം. പെട്ടെന്ന് അവിടെ കോഴി കുഞ്ഞിനെ റാഞ്ചാനായി എത്തിയ ഒരു കഴുകനെ നിങ്ങൾക്ക് കാണാൻ കഴിയും.
Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
കഴുകൻ പാഞ്ഞെത്തിയപ്പോൾ ഒന്ന് പതറിപ്പോയി കോഴി വൈകാതെ തന്റെ ധൈര്യം തിരിച്ചു പിടിച്ച് കഴുകനിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി പോരാടുന്നത് നമുക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും.
കഴുകനിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള തള്ളക്കോഴിയുടെ വെപ്രാളം കണ്ടാൽ നമുക്ക് തന്നെ തോന്നും അതാണ് 'അമ്മ' യെന്ന്. തന്റെ നഖവും ഉപയോഗിച്ചുള്ള കോഴിയുടെ ആക്രമണത്തിൽ ശരിക്കും പരുന്ത് ചമ്മിപ്പോയി എന്നുവേണം പറയാൻ.
Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല
ഈ വീഡിയോ ഐഎഫ്എസ് ഓഫീസറായ Susanta Nanda തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ ശക്തി കുതിര ശക്തിയേക്കാൾ ശക്തമാണ് എന്ന അടിക്കുറുപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...