Viral Video: ദിനവും പലതരത്തിലുള്ള നിരവധി വിഡിയോകളാൽ സമൃദ്ധമാണ് സോഷ്യൽ മീഡിയ.  പാമ്പ്, സിംഹം, കുരങ്ങ്, ആന, ആമ, വിവാഹം എന്നുവേണ്ട പലതരത്തിലുള്ളവയുടെ വീഡിയോകൾ ഇവിടെ ധാരാളം അപ്‌ലോഡ് ചെയ്യാറുണ്ട്.  എങ്കിലും കൂടുതലും വൈറലാകുന്നത് പാമ്പിന്റെ വീഡിയോ തന്നെയാണ്. ഇപ്പോഴിതാ ഒരു രാജവെമ്പാലയുടെ വീഡിയോ വൈറലാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് ട്രാന്‍സ്പെരന്‍റ് ഡ്രസിൽ മലൈക.., വീഡിയോ വൈറൽ 


 


കടുത്ത വേനലിൽ കുറച്ചു തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് വലിയ ആശ്വാസമാണ്.  വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ വെള്ളം അത്യാവശ്യവുമാണ്. മനുഷ്യൻമാർ മുതൽ മൃഗങ്ങൾ വരെ എല്ലാവർക്കും അതും വേനൽക്കാലത്ത് ഒഴിവാക്കാൻ കഴിയാത്ത കാര്യമാണിത്. അതുപോലെ ദാഹിച്ചു വലഞ്ഞിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ കിംഗ് കോബ്ര എന്നറിയപ്പെടുന്ന രാജവെമ്പാലയും. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  വീഡിയോയിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ രാജവെമ്പാലക്ക് വെള്ളം കൊടുക്കുന്നത് കാണാം.


Also Read: Viral Video: മൂർഖനെ ശല്യം ചെയ്ത യുവാവിന് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ 


വെറും 58 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


 


 


വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വലിയൊരു രാജവെമ്പാല നിലത്തു കിടക്കുന്നത്. അതിന്റെ വാലിൽ ഒരാൾ പിടിച്ചിട്ടുമുണ്ട്. രാജവെമ്പാലയുടെ മുന്നിലും ഒരാൾ നിൽക്കുന്നത് കാണാം.  അയാൾ രാജവെമ്പാലയെ കൺട്രോൾ ചെയ്യുന്നതും നമുക്ക് കാണാം.  ശേഷം അയാൾ രാജവെമ്പാലയുടെ തലയിൽ കുറച്ച് വെള്ളം ഒഴിച്ചപ്പോൾ അത് വളരെ ശാന്തമായി നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. പിന്നീട് രാജവെമ്പാലയുടെ വായുടെ അടുത്ത് വെള്ളത്തിന്റെ ബോട്ടിൽ കൊണ്ടുവന്നപ്പോൾ അല്ലെ രസം അത് ചീറി വരാതെ ആ വെള്ളം കുടിക്കുകയാണ്. വീഡിയോ കാണാം...


 



Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 


 


ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ രാജവെമ്പാലയ്ക്ക് വെള്ളം കൊടുത്ത ഉദ്യോഗസ്ഥർക്ക് സല്യൂട്ടും കൊടുക്കുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 75.2k വ്യൂസും അയ്യായിരത്തിലധികം ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.