ചെറുപ്രായത്തിൽ കുട്ടികളുടെ എല്ലാ പ്രവർത്തികളും കുസൃതികളും നമ്മുടെ ഹൃദയങ്ങളെ ഏറെ സന്തോഷിപ്പിക്കാറുണ്ട്. അത്തരമൊരു കുസ‍ൃതി നിറഞ്ഞ ഒരു കൊച്ചു പെൺകുട്ടിയുടെ രസകരമായ ചിരിപ്പടർത്തുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രസകരമായ വീഡിയോയിൽ മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി തന്റെ അമ്മയുടെ പിറന്നാൾ പാർട്ടിക്ക് തയ്യാറെടുക്കാൻ മേക്കപ്പ് ഉപയോ​ഗിക്കുന്നതാണ് വീഡിയോ. അവളുടെ ആത്മവിശ്വാസവും സാമർത്ഥ്യവും നിങ്ങളിൽ ചിരിപടർത്തും.  റാസ്ഭാരി തനേജ എന്ന പെൺകുട്ടിയാണ് അമ്മയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് മേക്കപ്പ് ചെയ്യാൻ ശ്രമിക്കുന്നത്. 


Also Read: Viral Video: പെരുമ്പാമ്പിനൊപ്പം വിളയാടുന്ന യുവാവ്!


വൈകിട്ട് അമ്മയുടെ സ്പെഷ്യൽ ബർത്ത്ഡേ പാർട്ടി അല്ലേ എന്ന് വീഡിയോയിൽ പെൺകുട്ടിയുടെ അച്ഛൻ ചോദിക്കുന്നുണ്ട്. മേക്കപ്പ് സ്‌പോഞ്ച് ഉപയോഗിച്ച് മുഖം തുടക്കുന്ന തിരക്കിലും അവൾ അതെ എന്ന് പറഞ്ഞു. അവളുടെ കൈകളിൽ ലിപ്സ്റ്റിക്ക് പറ്റിയിരിക്കുന്നതും വീഡിയോയിൽ കാണാം.


Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!


അമ്മ അറിഞ്ഞാൽ അടി കിട്ടുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ കയ്യിൽ മേക്കപ്പ് സാധനങ്ങൾ അവിടെ ഇട്ടിട്ട് ഓടിപോകുന്നത് ആണ് വീഡിയോയുടെ അവസാനം. ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.  101,855 ലൈക്കുകളും നിരവധി കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.