viral video: ഹോട്ടലിൽ നിന്നും തന്തൂരി റൊട്ടി കഴിക്കുന്നതിന് മുമ്പ് ഈ വീഡിയോ ശ്രദ്ധിക്കുക ..!
viral video: തമിസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.
ഗാസിയാബാദ്: viral video: ഹോട്ടലിൽ നിന്നും തന്തൂരി റൊട്ടി കഴിക്കുന്നതിന് മുൻപ് നിങ്ങൾ ഈ വീഡിയോ കാണുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
വീഡിയോയിൽ (Viral video) പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ (Tandoori Roti) തുപ്പുന്ന (Spits) ഒരു വയോധികനെ (Elderly Man) നിങ്ങൾക്ക് കാണാം. ഈ ദൃശ്യങ്ങൾ വന്നിരിക്കുന്നത് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയിൽ (Dhaba in Ghaziabad) നിന്നാണ്.
Also Read: viral news: 6 മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..!
ചിക്കൻ പോയിന്റ് (Chicken Point) എന്ന ധാബയായിരുന്നു അത്. ഇവിടെ തന്തൂരി റൊട്ടി ഉണ്ടാക്കിക്കൊണ്ടിരുന്നു ഒരു വയോധികനാണ് റൊട്ടികളിൽ തുപ്പിയത്. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു (Viral Video). ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കാണാം..
ചിക്കൻ പോയിന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് തന്തൂരിൽ ഇടുന്നതിനുമുമ്പ് റൊട്ടിയിൽ തുപ്പുന്ന ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയതും ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും.
Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു
വീഡിയോ നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആ മനുഷ്യൻ ചൂടുള്ള തന്തൂരിനകത്ത് റൊട്ടി വയ്ക്കുന്നതിന് മുമ്പ് തുപ്പുന്നതായി നിങ്ങൾക്ക് കാണാം. ബിഹാറിലെ കിഷൻഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീൻ (Tamizuddin) എന്നയാളാണ് അറസ്റ്റിലായത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ കാണുകയും ചെയ്തു. ഇതോടെ ഇയാൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം
ഇയാൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും. മറ്റുള്ളവർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ ഒരാൾക്ക് എങ്ങനെ തുപ്പാനാകുമെന്നും ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഇത്തരം നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്.
മാത്രമല്ല ആവശ്യമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അധികാരികളെയും ടാഗ് ചെയ്തുകൊണ്ടും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...