viral news: 6 മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..!

viral news: വിശ്വസിക്കാൻ പ്രയാസമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതായത് വയറ്റിനകത്ത് മൊബൈൽ ഫോൺ കിടക്കുക എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ?   

Written by - Ajitha Kumari | Last Updated : Oct 23, 2021, 02:07 PM IST
  • ഒരു വ്യക്തി മൊബൈൽ ഫോൺ വിഴുങ്ങി
  • ആറുമാസത്തിനുശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയാൾ ഡോക്ടറെ സമീപിച്ചു
  • എക്സ്-റേ കണ്ടു ഡോക്ടർമാർ ഞെട്ടിപ്പോയി
viral news:  6 മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..!

viral news: അവിശ്വസനീയം എന്നല്ലാതെ എന്തുപറയാനാ..! ഭക്ഷണം കഴിക്കുമ്പോൾ എന്തൊങ്കിലുമൊക്കെ ചെറിയ സാധങ്ങൾ പലരും അറിയാതെ വിഴുങ്ങിപ്പോയി എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ ഒരു മൊബൈൽ ഫോൺ വിഴുങ്ങുക എന്നൊക്കെ പറഞ്ഞാൽ അതും മുഴുവനോടെ വിശ്വസിക്കാൻ പ്രയാസമാണ്.  

എന്നാൽ ഞെട്ടണ്ട.. അങ്ങനൊരു സംഭവം നടന്നിരിക്കുകയാണ്.   ഒരു വ്യക്തി 6 മാസത്തേക്കാണ് തന്റെ വയറ്റിൽ ഒരു മൊബൈൽ ഫോൺ സൂക്ഷിച്ചത്.  ഈ വിചിത്ര സംഭവം നടന്നിരിക്കുന്നത് ഈജിപ്തിലാണ്.  അവിടെ ഒരാൾ മൊബൈൽ ഫോൺ മുഴുവനായി വിഴുങ്ങുകയും 6 മാസത്തോളം തന്റെ വയറ്റിൽ സൂക്ഷിക്കുകയും ചെയ്തു.

Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു 

 

ഇയാൾ പ്രതീക്ഷിച്ചത് ഈ മൊബൈൽ സ്വന്തമായി എന്നെങ്കിലും ശരീരത്തിൽ നിന്നും പുറത്തുവരുമെന്നാണ്.  ഡോക്‌ടറുടെ അടുത്ത പോകാൻ നാണക്കേട് തോന്നിയതുകൊണ്ട് പോയതുമില്ല. 

ഒടുവിൽ ഫോൺ അയാളുടെ വയറ്റിൽ കുടുങ്ങുകയും ഭക്ഷണത്തിന് നേരെ  ശരീരത്തിൽ പ്രവേശിക്കാനും കഴിയാതെ വരികയും അതോടൊപ്പം കടുത്ത വയറുവേദനയും കൂടിയായപ്പോൾ ഇയാൾ ഡോക്‌ടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. 

Also Read: viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു

ഡോക്ടർമാർ അയാളുടെ വയറിന്റെ എക്സ്-റേ സ്കാൻ ചെയ്തപ്പോൾ അയാളുടെ വയറ്റിനുള്ളിൽ ഒരു ഫോൺ കിടക്കുന്നത് കണ്ടു. എക്സ്റേ കണ്ട ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ശേഷം ഡോക്ടർമാർ ഉടൻ തന്നെ അസ്വാൻ യൂണിവേഴ്സിറ്റി ആശുപത്രിയിൽ  (Aswan University Hospital) രോഗിയുടെ ഓപ്പറേഷൻ നടത്തുകയും ചെയ്തു.  

ഈജിപ്തിലെ അസ്വാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒരു മെഡിക്കൽ സംഘമാണ് കടുത്ത വയറുവേദനയുമായി എത്തിയ ഈ രോഗിയുടെ വയറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തത്. 
 എന്നാൽ ഇയാൾ എന്തിനാണ് ഈ മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Also Read: Viral Video: വിവാഹം കഴിക്കാൻ എങ്ങനെയുള്ള പെൺകുട്ടി വേണം? മറുപടി കേട്ടാൽ ചിരി അടക്കാൻ കഴിയില്ല

ഇതിന്റെ ചിത്രങ്ങൾ ആശുപത്രി അധികൃതർ തന്നെ പുറത്തുവിട്ടു. ഗൾഫ് ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച് ഒരു മനുഷ്യൻ മുഴുവൻ മൊബൈൽ ഫോണും വിഴുങ്ങിയ കേസ് ആദ്യമായാണ് തങ്ങൾ കാണുന്നതെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നാണ്.    

അസ്വാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഷ്റഫ് മബാദ് പറഞ്ഞു, ആറ് മാസം മുമ്പ് രോഗി വിഴുങ്ങിയ ഈ മൊബൈൽ ഫോൺ അവന്റെ ശരീരം ഭക്ഷണം കഴിക്കുന്നത് തടയാൻ വേണ്ടിയാണ് എന്നാണ്. വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ലഭിക്കുന്നില്ലയെങ്കിലും  അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News