വിഭജനത്തിന്റെ മുറിവുകൾ.... ഹൃദയസ്പർശിയായ രംഗങ്ങൾ; വൃദ്ധരായ സഹോദരിയും സഹോദരനും ആദ്യമായി കണ്ടുമുട്ടിയപ്പോൾ
Viral Video: കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിലെ സഹോദര-സഹോദരി സംഗമത്തിന്റെ വൈകാരിക രംഗങ്ങൾ കണ്ടപ്പോൾ എല്ലാ കണ്ണുകളും ഈറനണിഞ്ഞു.
ഇന്ത്യ-പാക് വിഭജനത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ പാകിസ്താനിലുള്ള തന്റെ സഹോദരിയെ കണ്ട് ഇന്ത്യയിലെ വയോധികൻ. 1947 ൽ ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ അമർജിത് സിംഗ് ഒടുവിൽ പാകിസ്ഥാനിൽ ജീവിക്കുന്ന തന്റെ സഹോദരിയെ കണ്ടുമുട്ടി. തന്റെ മുസ്ലീം മാതാപിതാക്കൾ വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് പോയപ്പോൾ ഇദ്ദേഹത്തെ ഇന്ത്യയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ കർതാർപൂർ ഇടനാഴി കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ചു.
മുസ്ലീം സഹോദരിയെ കാണാൻ അമർജിത് സിംഗ് വിസയുമായി വാഗാ അതിർത്തി വഴി പാകിസ്ഥാനിലെത്തി. ഇരുവരും പരസ്പരം ആശ്ലേഷിക്കുന്ന ഹൃദയസ്പർശിയായ രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിലെ സഹോദര-സഹോദരി സംഗമത്തിന്റെ വൈകാരിക രംഗങ്ങൾ കണ്ടപ്പോൾ എല്ലാ കണ്ണുകളും ഈറനണിഞ്ഞു. അമർജിത്തിനെ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സഹോദരി 65 കാരിയായ കുൽസൂം അക്തറിന് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
ഫൈസലാബാദിലെ പട്ടണത്തിൽ നിന്ന് മകൻ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് കുൽസൂം അക്തർ എത്തിയത്. തന്റെ സഹോദരനെയും സഹോദരിയെയും ഉപേക്ഷിച്ച് 1947-ൽ ഇന്ത്യയിലെ ജലന്ധർ മേഖലയിൽ നിന്നാണ് തന്റെ മാതാപിതാക്കൾ പാക്കിസ്ഥാനിലെത്തിയതെന്ന് കുൽസൂം പറഞ്ഞതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. താൻ പാകിസ്ഥാനിലാണ് ജനിച്ചതെന്നും നഷ്ടപ്പെട്ട സഹോദരനെയും സഹോദരിയെയും കുറിച്ച് അമ്മയിൽ നിന്ന് കേൾക്കാറുണ്ടെന്നും കുൽസൂം പറഞ്ഞു. കാണാതായ മക്കളെ ഓർക്കുമ്പോഴെല്ലാം അമ്മ കരയുമായിരുന്നുവെന്ന് അവർ പറഞ്ഞു. പിന്നീട് തന്റെ കുടുംബത്തെ പാകിസ്ഥാനിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്ന് അമർജിത് സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...