Viral video: ആദ്യ പാസഞ്ചർ ട്രെയിൻ; ഖോങ്സാങ് സ്റ്റേഷനിൽ പരമ്പരാഗത നൃത്തത്തോടെ സ്വാഗതം ചെയ്ത് മണിപ്പൂരി സ്ത്രീകൾ
മണിപ്പൂരിലെ നോനി ജില്ലയിൽ പുതുതായി നിർമ്മിച്ച ഖോങ്‌ഷാങ് റെയിൽവേ സ്റ്റേഷനിലാണ് ട്രയൽ റണ്ണിന്റെ ഭാഗമായി എഞ്ചിൻ എത്തിയത്.
ഇംഫാൽ: മണിപ്പൂരിലെ ആദ്യ പാസഞ്ചർ ട്രെയിനിന്റെ ട്രയൽ റണ്ണിന്റെ ഭാഗമായെത്തിയ എഞ്ചിനെ ഖോങ്ഷാങ് റെയിൽവേ സ്റ്റേഷനിൽ പരമ്പരാഗത നൃത്തത്തോടെ സ്വാഗതം ചെയ്ത് മണിപ്പൂരി സ്ത്രീകൾ. മണിപ്പൂരിലെ നോനി ജില്ലയിൽ പുതുതായി നിർമ്മിച്ച ഖോങ്‌ഷാങ് റെയിൽവേ സ്റ്റേഷനിലാണ് ട്രയൽ റണ്ണിന്റെ ഭാഗമായി എഞ്ചിൻ എത്തിയത്.
ജിരിബാം-ഇംഫാൽ റെയിൽവേ ലൈൻ പദ്ധതിക്ക് കീഴിലുള്ള ഈ സർവീസ് നോർത്ത് ഇസ്റ്റേൺ പ്രദേശത്തെ റെയിൽവേ ഗതാഗതത്തെ മെച്ചപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വടക്കുകിഴക്കൻ അതിർത്തി റെയിൽവേ ചീഫ് എഞ്ചിനീയർ സന്ദീപ് ശർമ്മയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ട്രെയിനിന്റെ ട്രയൽ റൺ പരിശോധിച്ചു. ട്രെയിൻ സർവീസ് സ്വാഗതം ചെയ്യാൻ നിരവധി നാട്ടുകാർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. സ്ത്രീകൾ റോങ്‌മെയ് ഗോത്രത്തിന്റെ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA