Viral Video: നല്ല ആരോഗ്യത്തിനും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങള്‍ ലഭിക്കുന്നതിനും ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കാൻ ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ഉപദേശിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ചന്തയില്‍ പോയാല്‍ ഏറ്റവും ഫ്രഷ് ആയ പദാര്‍ത്ഥങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുന്നവരാണ്‌ നാമെല്ലാവരും. ഏറ്റവും ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുത്ത്, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉപകാരപ്രദമായ ഏറ്റവും മികച്ചപോഷകങ്ങള്‍ ലഭിക്കുന്നു എന്ന ഉറപ്പോടെയാണ് നാം അവ കഴിക്കുന്നത്.


Also Read:  IT Sector Job Layoffs: ഐടി മേഖലയില്‍ വൻ പ്രതിസന്ധി, ജോലി നഷ്ടപ്പെട്ടത് 1.5 ലക്ഷം പേര്‍ക്ക്  


എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഈ വീഡിയോ നമ്മുടെ കണ്ണ് തുറപ്പിക്കുക മാത്രമല്ല, പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ  മായം കലർത്തലിനെക്കുറിച്ച് അനുദിനം വാര്‍ത്തകള്‍ പുറത്തുവരുന്ന അവസരത്തിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിയ്ക്കുന്നത്.  


ഈ വീഡിയോ കാണുന്നവര്‍ ഞെട്ടും എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ, ഫ്രഷ് ആയ പച്ചക്കറി അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ എന്ന അനുമാനത്തില്‍ നാം വാങ്ങി കഴിയ്ക്കുന്നത് എത്രമാത്രം വിഷമാണ് എന്ന കാര്യം കൂടി ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്...  ഫ്രഷ് പച്ചക്കറി എന്ന വിശ്വാസത്തില്‍ നാം കഴിയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ വിഷമാണോ? എന്താണ് വീഡിയോയില്‍ കാണുന്നത്? 


ഉണങ്ങി വാടിയ പച്ചക്കറി എങ്ങിനെയാണ്‌ തികച്ചും ഫ്രഷ് ആയ പച്ചക്കറിയായി മാറുന്നത് എന്ന് ഈ ചെറിയ വീഡിയോയില്‍ കാണാം. അതായത്, ബക്കറ്റില്‍ വച്ചിരിയ്ക്കുന്ന ചില രാസവസ്തുക്കള്‍ കലര്‍ന്ന ലായനിയില്‍ കുറച്ച് പച്ചിലകള്‍ മുക്കുകയാണ്. മിനിട്ടുകള്‍ക്കകം വാടിയ ഇലകള്‍ ഫ്രഷ് ആയി മാറുന്നത് വീഡിയോയില്‍ കാണാം.   


“രണ്ട് മിനിറ്റ് യഥാർത്ഥ ജീവിതത്തിലെ ഹൊറർ സ്റ്റോറി” എന്ന അടിക്കുറിപ്പോടെ അമിത് തധാനി @amitsurg ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.  


വീഡിയോ കാണാം  



അതേസമയം, വീഡിയോയ്ക്ക് വലിയ പ്രതികരണവും നിരവധി കമന്‍റുകളും ലഭിച്ചു.  ഇവിടെ ഉപയോഗിച്ചിരിക്കുന്ന രാസവസ്തു എന്താണ് എന്നന്വേഷിച്ചവര്‍ ഏറെയാണ്‌. 


സൂചനകള്‍ അനുസരിച്ച്, കോപ്പർ സൾഫേറ്റ്, റോഡാമൈൻ ഓക്സൈഡ്, മലാക്കൈറ്റ് ഗ്രീൻ, കാൽസ്യം കാർബൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. എന്നാണ് പറയപ്പെടുന്നത്‌. 
 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.