IT Sector Job Layoffs: ഐടി മേഖലയില്‍ വൻ പ്രതിസന്ധി, ജോലി നഷ്ടപ്പെട്ടത് 1.5 ലക്ഷം പേര്‍ക്ക്

IT Sector Job Layoffs: ആമസോൺ മാത്രമല്ല അഞ്ഞൂറിലധികം കമ്പനികൾ ഈ വർഷം ജീവനക്കാരെ പിരിച്ചുവിട്ടു.  പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച്‌ ഐടി മേഖലയില്‍ ഇതുവരെ ഒന്നരലക്ഷത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 08:21 PM IST
  • ആമസോൺ മാത്രമല്ല അഞ്ഞൂറിലധികം കമ്പനികൾ ഈ വർഷം ജീവനക്കാരെ പിരിച്ചുവിട്ടു. പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച്‌ ഐടി മേഖലയില്‍ ഇതുവരെ ഒന്നരലക്ഷത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
IT Sector Job Layoffs: ഐടി മേഖലയില്‍ വൻ പ്രതിസന്ധി, ജോലി നഷ്ടപ്പെട്ടത് 1.5 ലക്ഷം പേര്‍ക്ക്

IT Sector Job Layoffs: ആഗോളതലത്തിൽ ഐടി മേഖല (IT Sector) വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലക്ഷക്കണക്കിന് ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 

2023 ആരംഭത്തിൽ, അതായത് 3 മാസത്തിനിടെയാണ് ഐടി മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 9000 ജീവനക്കാരെയാണ് ആമസോൺ ഈ വർഷം പിരിച്ചുവിട്ടത്. ഇതോടെ, ആമസോൺ ഇതിനകം 27,000 ജീവനക്കാരെ പിരിച്ചുവിട്ടു. 

Also Read:  Aadhaar Update: ഒരു വ്യക്തി മരിച്ചാൽ അയാളുടെ ആധാർ നമ്പറിന് എന്ത് സംഭവിക്കും? അറിയാം 

ആമസോൺ മാത്രമല്ല അഞ്ഞൂറിലധികം കമ്പനികൾ ഈ വർഷം ജീവനക്കാരെ പിരിച്ചുവിട്ടു.  പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച്‌ ഐടി മേഖലയില്‍ ഇതുവരെ ഒന്നരലക്ഷത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഐടി മേഖലയിൽ  തൊഴിലവസരങ്ങളിൽ തുടർച്ചയായ വെട്ടിക്കുറവാണ് കണ്ടുവരുന്നത്. 

Also Read:  Health Alert for Women: 30 വയസിന് മുകളിലുള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ട 5 സുപ്രധാന പരിശോധനകൾ

ടെക് മേഖലയിലെ തൊഴിൽ വെട്ടിക്കുറവുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Layoff.FYI-യുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 503 ടെക് കമ്പനികൾ ഇതുവരെ 148,165 ജീവനക്കാരെ പിരിച്ചുവിട്ടു. ടെക് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും 2022-ൽ കുറഞ്ഞത് 1.6 ലക്ഷം ജീവനക്കാരെയെങ്കിലും ഇതുവരെ പിരിച്ചു വിടേണ്ടതായി വന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

ഏകദേശം 1,046 ടെക് കമ്പനികൾ (വലിയ ടെക് കമ്പനികൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ) കഴിഞ്ഞ വർഷം 1.61 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികൾ ജനുവരിയിൽ മാത്രം ആഗോളതലത്തിൽ ഏകദേശം 1 ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു. 
 
2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടത്തിയ പിരിച്ചു വിടലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. അതനുസരിച്ച്‌  ജനുവരിയിൽ 1,02,943 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഫെബ്രുവരിയിൽ യുഎസിലെ കമ്പനികൾ 77,770 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു. മാർച്ചിൽ ഇതുവരെ 21,387 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 

 മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്, വരും മാസങ്ങളിൽ നിരവധിപേർക്ക് ജോലി നഷ്ടപ്പെടുമെന്ന സൂചന നൽകിയിട്ടുണ്ട്.  അതായത്, ജോലികൾ വെട്ടിക്കുറയ്ക്കുന്ന നടപടിയുടെ ഭാഗമായി 10,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതായത്, 13% തൊഴിലാളികൾക്കാണ്  ജോലി നഷ്ടപ്പെട്ടത്.  

അതേസമയം,  ആമസോൺ ഉടൻതന്നെ 9,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News