Viral Video: നടു റോഡില്‍ ബസ്‌ നിര്‍ത്തി മുങ്ങി ഡ്രൈവര്‍..! കാരണമറിഞ്ഞാല്‍ ചിരിച്ചു മടുക്കും, വീഡിയോ വൈറല്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Viral Video: ചായ കുടിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത് ഇഞ്ചി ചായ കൂടിയാല്‍ ഉഗ്രന്‍. എന്നാല്‍ തണുത്ത കാറ്റും അസ്ഥിയ്ക്ക് പിടിയ്ക്കുന്ന തണുപ്പുമുള്ള അവസരത്തില്‍ ഒരു കപ്പ് ചൂട് ചായ കൂടി കിട്ടിയാല്‍ എത്ര നല്ലതാണ് അല്ലെ?  കാര്യം ഉഗ്രന്‍...


ഒരു കപ്പ് ചായ കുടിയ്ക്കാനായി കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നവര്‍ ഉണ്ട്. ചിലരുടെ ചായ പ്രേമം അത്രമാത്രമാണ്. 
ഇവിടെയും ഉണ്ടായത് അത്രമാത്രം. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍  സംഭവം വൈറലായി എന്ന് മാത്രം. 


Also Read: Paush Purnina 2023: പൗഷ പൂര്‍ണിമയുടെ പ്രാധാന്യം, ഈ ദിവസം എന്തുചെയ്യണം, എന്തുചെയ്യരുത്? അറിയാം 


ഈ വീഡിയോയിലെ കഥാപാത്രം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍  (DTC) ബസിലെ ഡ്രൈവര്‍ ആണ്.  ഇദ്ദേഹം ചായ വാങ്ങാന്‍ പോയ വിവരം ഇപ്പോള്‍ ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടതും അറിഞ്ഞതും...!
  
ഡല്‍ഹിയിലെ കമല നഗര്‍ മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്. തിരക്കേറിയ റോഡില്‍ ബസ് നടു റോഡില്‍ നിര്‍ത്തിയിട്ട ശേഷമാണ് ഡ്രൈവര്‍ ചായ വാങ്ങാനായി പോയത്. അതും ഡിവൈഡര്‍ ചാടിക്കടന്ന് മറു സൈഡില്‍ എത്തിയാണ്  ഡ്രൈവര്‍ ചായ വാങ്ങുന്നത്...!!


വീഡിയോ കാണാം 



നമുക്കറിയാം, ഇപ്പോള്‍ തലസ്ഥാനത്ത് അടിപൊളി തണുപ്പാണ്. ഈ കൊടും തണുപ്പത്ത് ഒരു കപ്പ് ചൂട് ചായ കിട്ടിയാല്‍ ഇതില്‍ പരം ആനന്ദം നല്‍കുന്ന സംഗതി മറ്റൊന്നില്ല....! DTC ബസ് ഡ്രൈവറും അത്ര മാത്രമേ ചെയ്തുള്ളൂ... കമല നഗര്‍ മാര്‍ക്കറ്റിലെ  ഏറെ പ്രശസ്തമായ സുദാമ ടീ സ്റ്റാളിൽ നിന്ന് ചായ കുടിക്കാൻ വേണ്ടിയാണ്  ഡ്രൈവർ വാഹനം നടു റോഡില്‍ നിർത്തിയതെന്ന്  വീഡിയോയിൽ പറയുന്നു. 


‘പുരുഷന്മാർ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ട്വിറ്ററിൽ ഈ വീഡിയോ ഇതിനോടകം 13.7 ലക്ഷം വ്യൂസ് നേടുകയും ചെയ്തു.


വീഡിയോ വൈറലായതോടെ പലതരം അഭിപ്രായങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കളും എത്തി.  “അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. സുദാമ ചായ അത്രയ്ക്ക്  നല്ലതാണ്"  ട്വിറ്ററിലെ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, 


പുരുഷന്മാര്‍ അങ്ങിനെയാണ് എന്ന് അഭിപ്രയപ്പെട്ടവരും ഉണ്ട്. ലക്ഷക്കണക്കിന്‌ ആളുകളാണ്  ഈ വീഡിയോ ഇതിനോടകം കണ്ടിരിയ്ക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.