Paush Purnina 2023: പൗഷ പൂര്‍ണിമയുടെ പ്രാധാന്യം, ഈ ദിവസം എന്തുചെയ്യണം, എന്തുചെയ്യരുത്? അറിയാം

Paush Purnina 2023:  പൗഷ പൂര്‍ണിമ വ്രതം അനുഷ്ഠിക്കുന്നതിന് ചില നിയമങ്ങള്‍ ഉണ്ട്.  ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 02:33 PM IST
  • പൗഷ പൂര്‍ണിമ വ്രതം അനുഷ്ഠിക്കുന്നതിന് ചില നിയമങ്ങള്‍ ഉണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Paush Purnina 2023: പൗഷ പൂര്‍ണിമയുടെ പ്രാധാന്യം, ഈ ദിവസം എന്തുചെയ്യണം, എന്തുചെയ്യരുത്? അറിയാം

Paush Purnina 2023:  പൗഷ പൂര്‍ണിമ വര്‍ഷത്ത ആദ്യ പൗർണ്ണമിയാണ്.  പൗഷ പൂര്‍ണിമ ദിനത്തില്‍   പുണ്യനദികളിൽ കുളിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഈ ദിവസം ഭഗവാന്‍ ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കാൻ ആളുകൾ വ്രതം ആചരിക്കുന്നു.

ഹിന്ദു കലണ്ടര്‍ അനുസരിച്ച്  പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗർണ്ണമിയാണ് പൗഷ പൂർണിമ എന്നറിയപ്പെടുന്നത്.  ഈ വര്‍ഷം ഇത് 2023 ജനുവരി 6 നാണ്. വിശ്വാസം അനുസരിച്ച് ഈ ദിവസം നടത്തുന്ന പുണ്യ സ്നാനവും ദാനധര്‍മ്മവും ഏറെ പ്രധാനപ്പെട്ടതാണ്. 

Also Read:  Morning Tips: രാവിലെ ഉണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും കാണരുത്, നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും

പൗർണ്ണമി ചന്ദ്രന് ഏറെ  പ്രിയപ്പെട്ടതാണ്. ഈ ദിവസം ചന്ദ്രൻ അതിന്‍റെ പൂർണ്ണ വലുപ്പത്തില്‍ കാണപ്പെടുന്നു.  പൗഷ പൂര്‍ണിമ ദിനത്തില്‍ പകൽ മുഴുവൻ ഉപവാസം അനുഷ്ഠിച്ചശേഷം രാത്രി ചന്ദ്രന് ജലം അര്‍പ്പിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്. 

Also Read:  Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും

പൗഷ പൂര്‍ണിമ വ്രതം അനുഷ്ഠിക്കുന്നതിന് ചില നിയമങ്ങള്‍ ഉണ്ട്.  ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, പൗഷ പൂർണിമ  ദിനത്തില്‍ ചെയ്യേണ്ടതും  ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തെല്ലാമാണെന്ന് അറിയാം.

Also Read:  Camphor Benefits: പിതൃദോഷം ഇല്ലാതാക്കും, കര്‍പ്പൂരത്തിനുണ്ട് നാമറിയാത്ത അനവധി ഗുണങ്ങള്‍

പൗഷ പൂർണിമ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം?  (Do these thins on Paush Purnima)

1. പൗഷ പൗർണ്ണമി നാളിൽ അരി ദാനം ചെയ്യുന്നത് ഐശ്വര്യമാണ്. അരി ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ഈ ദിവസം അരി ദാനം ചെയ്യുന്നത് ജാതകത്തിൽ ചന്ദ്രന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

2. പൗഷ പൗർണ്ണമി നാളിൽ ഭഗവാന്‍ സത്യനാരായണന്‍റെ കഥ കേൾക്കണം. വീടിന്‍റെ  പ്രധാന വാതിലില്‍ മാവിന്‍റെ  ഇലകൾ കൊണ്ടുണ്ടാക്കിയ തോരണം കെട്ടണം. ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. 

3. പൗർണ്ണമി നാളിൽ ഗംഗാസ്നാനം ഏറെ മഹത്തരമാണ്. ഗംഗാസ്നാനം  നടത്താന്‍ സാധിക്കാത്തവര്‍ക്ക് കുളിയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്പം ഗംഗാജലം ചേര്‍ത്താല്‍  മതിയാകും.

4. മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ പൗർണ്ണമി ദിനത്തിൽ ആലില മരത്തെ പൂജിക്കണം. ലക്ഷ്മി ദേവി ആല്‍മരത്തില്‍ കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്.

5. പൗർണ്ണമി നാളിൽ ഭഗവാന്‍ ശിവനെ ആരാധിക്കുന്നത് ഐശ്വര്യ ഫലങ്ങളാണ് നൽകുന്നത്.

എന്നാല്‍, പൗഷ പൂർണിമയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ അറിഞ്ഞിരിക്കേണ്ടത് ഏറെ അനിവാര്യമാണ്.  (Do not do these thins on Paush Purnima)

1. ഈ ദിവസം വെളുത്തുള്ളി, ഉള്ളി, മാംസം മദ്യം മുതലായവ കഴിക്കരുത്.

2. ഈ ദിവസം ബ്രഹ്മചര്യം പാലിക്കണം.

3.  ഈ ദിവസം കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താന്‍ ശ്രദ്ധിക്കണം. ആരോടും പരുഷമായി സംസാരിക്കരുത്. 

4.  പൗഷ പൗർണ്ണമി നാളിൽ വീട്ടിൽ വരുന്ന പാവപ്പെട്ടവർക്കും അശരണർക്കും ദാനവും അഭയവും  നൽകണം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News