Viral Video: പലതരത്തിലുള്ള രസകരമായ വീഡിയോകളുടെ ഒരു ലോകമാണ് ഇന്റർനെറ്റ്. ഇവിടെ നമുക്ക് ഏതുതരത്തിലുള്ള വീഡിയോകൾ എപ്പോൾ കാണാം എന്നൊന്നും പറയാൻ കഴിയില്ല. രസകരവും അത്ഭുതവും സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇപ്പോഴിതാ ഒരു മയിലിന്റെ വീഡിയോയാണ് വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മയിലുകളുടെ നൃത്തം കാണുക എന്നത് തന്നെ ഒരു അത്ഭുതം തന്നെയാണ്. അതും വളരെ അപൂർവ്വമായി മാത്രമേ കാണാനും കഴിയൂ. എങ്കിലും ചിലരെങ്കിലുമൊക്കെ മയിലിന്റെ നൃത്തം കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? അതും സ്ലോമോഷനിൽ. 


Also Read: പശുക്കളോട് കളിക്കാൻ ചെന്ന പെൺകുട്ടികൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


അതെ.. മയിൽ നൃത്തം ചെയ്യുന്നത് വീഡിയോകളിലാണെങ്കിലും നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാവും എന്നാൽ പിന്നെ മയിൽ പറക്കുന്ന വീഡിയോകൂടി നിങ്ങൾ ഒന്ന് കണ്ടുനോക്കു. ഇപ്പോൾ ഈ വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഇതുകണ്ടാൽ നിങ്ങളും അത്ഭുതപ്പെടും ഉറപ്പ്..


Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


പലപ്പോഴും നിങ്ങൾ മയിലുകൾ നടക്കുന്നതും ഇരിക്കുന്നതും പിന്നെ വളരെ അപൂർവ്വമായി മാത്രം നൃത്തം ചെയ്യുന്നതും കണ്ടിട്ടുണ്ടാകും. ശരീരത്തിന് മറ്റ് പക്ഷികളെ അപേക്ഷിച്ച് ഭാരക്കൂടുതൽ ഉള്ളത് കൊണ്ടാവാം വളരെ ദൂരം പറക്കുക എന്നത് ഇവറ്റകൾക്ക് അസംഭവ്യമാണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഒരു മയിൽ പറക്കുന്ന വീഡിയോ വന്നപ്പോൾ പെട്ടെന്നുതന്നെ വൈറലായതും. വീഡിയോ സ്ലോമോഷനിൽ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്, കാണാൻ അത്ര മനോഹരമാണത്. വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ @buitengebieden എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലായി. വെറും 14 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോക്ക് ഇതുവരെ 3.9M വ്യൂസും 166.8k ലൈക്‌സും 26.4k റീട്വീറ്റും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.