Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട് അത് ഒരു മുതലയുടേയും പെരുമ്പാമ്പിന്റെയുമാണ്.  വീഡിയോയിൽ ഇരുവരും ഉഗ്രൻ പോരാട്ടത്തിലാണ്.  പെരുമ്പാമ്പും മുതലയ്ക്കും തന്റേതായ പോരാട്ട ശൈലിയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ


മുതല വെള്ളത്തിലും കരയിലുമായി തന്റെ ഇരയെ പിടിച്ചു കഴിയുന്നുവെങ്കിൽ പെരുമ്പാമ്പ് ശരിക്കും വ്യത്യസ്തമാണ്.  അത് വളരെ വലുതാണ്. അതിന് ഏതൊരു ജീവിയേയും എന്തിനേറെ മനുഷ്യനേയും മൊത്തത്തിൽ വിഴുങ്ങാനുള്ള കഴിവുണ്ട്.  എന്തായാലും ഇത്തരത്തിലുള്ള രണ്ടെണ്ണം നേർക്കുനേർ വന്നാൽ എന്ത് സംഭവിക്കും എന്ന ഒന്ന് ചിന്തിച്ചിട്ടുണ്ടോ?    


Also Read: Viral Video: കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ


വൈറൽ ആകുന്ന വന്യമൃഗങ്ങളുടെ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നദിയുടെ തീരത്ത് പെരുമ്പാമ്പും മുതലയും മുഖാമുഖം വരുന്നത്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. മുതലയെ കണ്ട പെരുമ്പാമ്പ് അതിനെ ആക്രമിക്കാൻ തുടങ്ങി.  ഒട്ടും വിടാതെ മുതല തിരിച്ചും ആക്രമണം നടത്തി.  പക്ഷെ പിടിച്ചു നിൽക്കാൻ മുതലയ്ക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല നോക്കിനിൽക്കെ പെരുമ്പാമ്പ് മുതലയെ വിഴുങ്ങാൻ തുടങ്ങി ഏകദേശം ഒരു രണ്ടു മിനിറ്റിനുള്ളിൽ തന്നെ പെരുമ്പാമ്പ് മുതലയെ മുഴുവനായി വിഴുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പെരുമ്പാമ്പിന്റെ രീതികണ്ടാൽ ഒന്നും സംഭവിച്ചിട്ടില്ല എന്നേതോന്നു. വീഡിയോ കാണാം...


 



Also Read: Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!


പെരുമ്പാമ്പും മുതലയും തമ്മിലുള്ള പോരാട്ടത്തിന്റെ ഈ വീഡിയോ തികച്ചും അപകടകരമായിരുന്നു.  ഈ വീഡിയോ കണ്ടാൽ ആരായാലും ഒന്ന് പേടിച്ചുപോകും സംശയമില്ല.  ഈ വീഡിയോ ojatro എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു വീഡിയോ എത്രത്തോളം ജനപ്രീതി നേടിയെന്ന് അതിന്റെ വ്യൂസിൽ നിന്നും നമുക്ക് മനസിലാകും അല്ലെ.  ഈ വീഡിയോയ്ക്ക് ഇതുവരെ 154,996,254 വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.