Viral Video: ചുറ്റി വളഞ്ഞ് മുകളിലേയ്ക്ക്..! ഭീമന്‍ പെരുമ്പാമ്പിന്‍റെ മരം കയറ്റം കണ്ടോ? വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങള്‍ ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിക്കും. നമ്മെ അതിശയിപ്പിക്കുന്ന വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ് ഈ അത്ഭുതലോകം.
Viral Video: സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങള്‍ ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിക്കും. നമ്മെ അതിശയിപ്പിക്കുന്ന വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ് ഈ അത്ഭുതലോകം.
പാമ്പ് എന്ന ജീവിയുടെ പേര് കേള്‍ക്കുന്നതേ നമുക്കൊക്കെ ഭയമാണ്. ജീവനുള്ള പാമ്പിനെ കണ്ടാല്‍ എത്രയും പെട്ടെന്ന് ഓടി രക്ഷപെടാനേ നാം ശ്രമിക്കൂ. പാമ്പിനെപ്പറ്റിയുള്ള വീഡിയോപോലും കാണുന്നത് ചിലര്‍ക്ക് ഭയമാണ്.
Also Read: Viral Video: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
എന്നാല്‍, ഒരു ഭീമന്‍ പെരുമ്പാമ്പിന്‍റെ ഏറെ ആകര്‍ഷകമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്. ഇത്രയും ഭാരമുള്ള ഈ പെരുമ്പാമ്പ് ഇത്ര അനായാസമായി എങ്ങിനെ ഇത്രയും ഉയരത്തില്‍ കയറുന്നു എന്ന് വീഡിയോ കണ്ടാല്‍ നാം സ്വയം ചോദിച്ചു പോകും. ഏറെ ആകര്‍ഷകമായാണ് പെരുമ്പാമ്പിന്‍റെ മരം കയറ്റം. ഈ വീഡിയോ കണ്ടാല്‍ മരം കയറാന്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ടോ? എന്ന് പോലും നാം സംശയിച്ചുപോകും. കാരണം അത്രയ്ക്ക് കൃത്യമായാണ് മരം കയറ്റം...!!
വീഡിയോയിൽ കാണുന്നത് ഒരു റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ്. 1.5 മുതൽ 6.5 മീറ്റർ വരെ നീളവും 75 കിലോ വരെ ഇതിന് തൂക്കവുമുണ്ടാകും. ഇത് ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും നീളവും ഭാരവും കൂടിയ ഉരഗം കൂടിയാണ്. ഇത്രയും ഭാരമുള്ള ഈ പാമ്പിന് മരങ്ങളിലോ പ്രതലങ്ങളിലോ കയറുന്നത് ഏറെ ബുദ്ധിമുട്ടാണ്.
എന്നാല്‍, ഈ വീഡിയോയില്‍ കാണുന്ന പാമ്പ് വളരെ അനായാസമായാണ് മരം കയറുന്നത്. അതായത് മരം കയറാന്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് എന്നേ വീഡിയോ കണ്ടാല്‍ തോന്നൂ...!! വീഡിയോയിൽ, കൂറ്റൻ പെരുമ്പാമ്പ് ഒരു ഉയരമുള്ള മരത്തിന് മുകളിൽ കയറുന്നതായി കാണാം. പാമ്പ് മരത്തെ മൂന്ന് തവണ ചുറ്റി വളയങ്ങള്‍ സൃഷ്ടിക്കുന്നു. പിന്നീട് ഒരു പ്രത്യേക ഉയരത്തിലേയ്ക്ക് ഇഴഞ്ഞു കയറുന്നു, വീണ്ടും പഴയപോലെ വളയങ്ങള്‍ സൃഷ്ടിക്കുന്നു, പിന്നെ വീണ്ടും മുകളിലേയ്ക്ക് ഇഴഞ്ഞു കയറുന്നു, ഇത് ആവര്‍ത്തിച്ചുകൊണ്ട് പാമ്പ് വളരെ വേഗം മരത്തിന് മുകളില്‍ എത്തുകയാണ്....!!
പെരുമ്പാമ്പിന്‍റെ അതിശയിപ്പിക്കുന്ന വീഡിയോ കാണാം:-
ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്. പലതരത്തിലുള്ള കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് നെറ്റിസൺസ് നല്‍കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാകുന്ന ഈ വീഡിയോ നന്ദന്‍ സിംഗ് എന്നയാളാണ് പങ്കു വച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...