Viral Video: സോഷ്യൽ മീഡിയയിൽ എപ്പോൾ എന്ത് കാണാം എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.  ചിലപ്പോൾ നമുക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത പലതരം കാഴ്ചകളും നമുക്കിവിടെ കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് എലിയും പൂച്ചയുമായുള്ള ഒരു വീഡിയോയാണ്.  എലിയും പൂച്ചയും തമ്മിലുള്ള ശത്രുത ലോകപ്രസിദ്ധമാണ്. പൂച്ചകൾ എലികളെ കണ്ടാൽ പിന്നെ പറയണ്ട. എലികൾക്കും പൂച്ചയെ ഭയങ്കര പേടിയുമാണ്.   പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എലിയെ പേടിച്ചോടുന്ന പൂച്ചയെ കുറിച്ച്. അത്തരമൊരു ദൃശ്യമാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. എന്തായാലും വീഡിയോ ശരിക്കും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മദ്യം വച്ചിരിക്കുന്ന ഗ്ലാസിനടുത്ത് ഒരു എലി എത്തുന്നത്.  പിന്നീട് നമുക്ക് കാണാൻ കഴിയും അത് മദ്യം ഒന്ന് മണപ്പിക്കുന്നതും ഒന്ന് രുചിച്ചു നോക്കുന്നതും.  ശേഷം നമുക്ക് കാണാം മദ്യത്തിന്റെ ചൊരുക്ക് എലിയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന്.  സാധാരണ ഏലി പൂച്ചയെ കണ്ടാൽ സ്വയം ഓടിയൊളിക്കും ആ ഏലി ഇപ്പോൾ പൂച്ചയെ ചാടിവീണ് ആക്രമിക്കുകയാണ്.  പേടിച്ചുവിരണ്ട പൂച്ചയോ ഓടി രക്ഷപ്പെടുകയാണ്.  കണ്ടാൽ കലി കാലമാണോ എന്നൊക്കെ നമുക്ക് തോന്നുമെങ്കിലും വീഡിയോ മുഴുവനും കാണുമ്പോൾ മനസിലാകും ഇത് മദ്യത്തിന്റെ മാസ്മരികതയാണെന്ന്.   എന്തായാലും ഇത്തരമൊരു വീഡിയോ നിങ്ങൾക്ക് വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒന്നാണ്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ കാണാം...


Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!



Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എലിയുടെ രൗദ്ര രൂപവും പൂച്ചയുടെ ഭയവും.  ഈ കാഴ്ച കണ്ടാൽ ശരിക്കും വിശ്വസിക്കാൻ കൂടി പ്രയാസമാണ്. വീഡിയോക്ക് നെറ്റിസൺസ് പലതരത്തിലുള്ള കമന്റുകളാണ് നൽകിയിരിക്കുന്നത്.  ഈ വീഡിയോ 18plusguyy എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 61.3k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.