Viral video: ഇനി കുറച്ച് നേരം റെയിൽവേ ട്രാക്കിൽ നീന്തിത്തുടിക്കാം... വൈറലായി `ട്രാക്കിലെ മീനുകൾ`
Flooded railway tracks: ശക്തമായ മഴ മുംബൈയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയതിന് പിന്നാലെ നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മുംബൈ: തുടർച്ചയായി മഴ പെയ്യുന്നത് മുംബൈയിൽ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ വരെ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 300 മില്ലി ലിറ്ററിൽ അധികം മഴയാണ് ലഭിച്ചത്. ഇത് സീസണിലെ അതിശക്തമായ മഴയെ വ്യക്തമാക്കുന്ന കണക്കാണ്. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച മഴ തിങ്കളാഴ്ച പുലർച്ചെയോടെ ശക്തമായി.
തിങ്കളാഴ്ച രാവിലെ 8.25 വരെ 24 മണിക്കൂറിനുള്ളിലുള്ള കണക്ക് അനുസരിച്ച് 268 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 2019ന് ശേഷം ജൂലൈയിലെ ഏറ്റവും ഉയർന്ന ഒരു ദിവസത്തെ മഴയാണിത്. ശക്തമായ മഴ മുംബൈയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയതിന് പിന്നാലെ നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ALSO READ: സുപ്രധാന വിധിയുമായി സുപ്രീംകോടതി; വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ട്
ഇതിനിടെ റെയിൽവേ ട്രാക്കുകളിൽ മീനുകൾ നീന്തുന്ന വീഡിയോയും വൈറലായിരിക്കുകയാണ്. ട്രാക്കിനുള്ളിൽ രണ്ട് മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ രണ്ട് മത്സ്യങ്ങളെയും കൂടി കാണാൻ സാധിക്കും. റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ആളുകൾ ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തുന്നതും കാണാം.
ഇത് ഇന്ത്യൻ റെയിൽവേയ്സ് അല്ല ഇന്ത്യൻ വാട്ടർവേയ്സ് ആണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മീനുകൾ പ്രതീക്ഷിക്കാത്ത ലൊക്കേഷനിൽ എത്തിയത് ആസ്വദിക്കുകയാണെന്നും റെയിൽേ ട്രാക്കിലെ ഫിഷ് ടാങ്ക് എന്നൊക്കെയുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.