Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോകളിൽ ചിലത് വളരെ അപകടകരവും ചിലത് വളരെ മനോഹരവും എന്നാൽ ചിലത് ദു:ഖകരവുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ (Viral Video) പാമ്പുകളുമായും പെരുമ്പാമ്പുകളുമായും ബന്ധപ്പെട്ട വീഡിയോകളുമുണ്ട്.  ഭൂരിഭാഗം പേർക്കും പാമ്പിനെ ഭയമാണ്, എന്നാൽ പാമ്പിനെ തീരെ ഭയപ്പെടാത്തവരുമുണ്ട്. 


Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു പെരുമ്പാമ്പ് ഈന്തപ്പനയിൽ കയറുന്ന വീഡിയോ വൈറലാകുകയാണ് (Viral Video).  ഈ വീഡിയോ കണ്ടാൽ നമുക്ക് പേടി തോന്നുക മാത്രമല്ല ശരിക്കും നമ്മൾ ഒന്ന് നോക്കി നിന്നുപോകും. വീഡിയോ കാണാം...


 



 


ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുസാന്റ നന്ദയാണ് (Susanta Nanda IFS) പെരുമ്പാമ്പിന്റെ ഈ വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം എന്തൊരു ബുദ്ധിപരമായ നീക്കമാണ് മരത്തിൽ കയറാൻ പെരുമ്പാമ്പ് സ്വീകരിച്ചിരിക്കുന്നതെന്ന്.  


Also Read: Viral Video: പൂച്ചയോ അതോ നായയോ! വീഡിയോയിൽ കാണുന്ന മൃഗം ആരാണെന്ന് പറയാമോ?


പെരുമ്പാമ്പ് മരത്തിൽ ചുറ്റിയിരിക്കുന്നതും മരത്തിന്റെ മുകൾഭാഗത്ത് വളരെ വേഗത്തിൽ കയറുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. പെരുമ്പാമ്പിന് ഏകദേശം 10 അടിയോളം ഉയരമുണ്ടാകുമെന്നാണ് തോന്നുന്നത്.  വീഡിയോ പുറത്ത് വന്നതോടെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.   


ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസാന്റ നന്ദ (Susanta Nanda IFS)  ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്  'The pole dancer' എന്നാണ്.  ഒപ്പം പാമ്പുകൾ മരത്തിൽ കയറുന്നത് എങ്ങനെയെന്നും അദ്ദേഹം അടിസ്ഥാനപരമായി വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് ഇതുവരെ 41.4k വ്യൂസ് ലഭിച്ചിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.