Viral Video : ചെരുപ്പ് അടിച്ച് മാറ്റുന്നു പാമ്പോ...? വീഡിയോ വൈറൽ
Snake Viral Video : വീടിന്റെ മുറ്റത്ത് കിടക്കുന്ന ചെരുപ്പ് കടിച്ച് പിടിച്ചുകൊണ്ട് പാമ്പ് വേഗത്തിൽ ഇഴഞ്ഞ് പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും
സോഷ്യൽ മീഡിയയിൽ ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് എത്തിച്ചേരാറുള്ളത്. ഇവയിൽ മൃഗങ്ങളെ സംബന്ധിച്ചുള്ള വീഡിയോകൾക്ക് വലിയ ജനപ്രീതിയാണുള്ളത്. മൃഗങ്ങളുടെ വീഡിയോ പലപ്പോഴും നമ്മളെ അതിശയിപ്പിക്കാറുണ്ട്. ചിലതാണെങ്കിൽ ചിരിപ്പിക്കുകയും ചെയ്യു. അന്നാൽ അതിശയപ്പിക്കുന്നുതിനോടൊപ്പം ചിരിപ്പിക്കുന്ന വീഡിയോകൾക്കാണ് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുന്നത്. അങ്ങനെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
ഒരു പാമ്പ് ചെരുപ്പ് അടിച്ചുമാറ്റി കൊണ്ട് പോകുന്നതാണ് വീഡിയോ. പാമ്പ് ചെരുപ്പ് അടിച്ച് മാറ്റാനോ? ആർക്കും സംശയം തോന്നും. കാല് പോലുമില്ലാത്ത പാമ്പിന് എന്തിനാണ് ഈ ചെരുപ്പ്. എന്നാൽ സത്യമാണ് പാമ്പ് ഇഴഞ്ഞ് വന്ന് നൈസായിട്ടാണ് ഒരു ചെരുപ്പും കടിച്ച് പിടിച്ചു കൊണ്ട് പോകുന്നതാണ് വീഡിയോ.
ALSO READ : Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ
വടക്കെ ഇന്ത്യയിലെ ഗ്രാമിത്തിൽ എവിടെയോ സംഭവിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു പാമ്പ് ഇഴഞ്ഞ് വരുന്നത് കാണാം. അവിടെ ഇവിടെയെല്ലാം പരതിയതിന് ശേഷം പാമ്പ് വീടിന്റെ മുന്നിൽ ഇട്ട് വെച്ചിരുന്ന ഒരു ചുവപ്പ് നിറത്തിലുള്ള ചെരുപ്പ് കൊത്തിയെടുക്കുകയായിരുന്നു.
പാമ്പ് ചെരുപ്പ് തന്റെ വാ കൊണ്ട് കടിച്ചെടുത്തപ്പോൾ ഈ വീഡിയോ ചിത്രീകരിക്കുന്ന ആൾ (സ്ത്രീയാണെന്ന് തോന്നുന്നു) ബഹളം വെക്കുന്നുണ്ട്. ഈ സമയം പാമ്പ് ചെരുപ്പുമെടുത്ത് വേഗത്തിൽ ഇഴഞ്ഞ് നീങ്ങുകയാണ്. ഈ സമയം സ്ത്രീകൾ പാമ്പിന്റെ പിന്നാലെ പോകാൻ ശ്രമിക്കുമ്പോൾ ആ ഉരകം തന്റെ വേഗത വർധപ്പിച്ച് മറ്റൊരുടത്തേക്ക് മറയും. വീഡിയോ കാണാം:
വിജയ് വർമ്മ എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇരയാണെന്ന് തെറ്റിധരിച്ചാണ് പാമ്പ് ചെരുപ്പും കടിച്ചെടുത്തുകൊണ്ട് പോയതെന്ന് വീഡിയോയ്ക്ക് താഴെയായി പലരും അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...